2013-12-18 19:32:12

വത്തിക്കാനിലെ സന്ദര്‍ശകരുടെ
എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവ്


18 ഡിസംബര്‍ 2013, വത്തിക്കാന്‍
പാപ്പാ ഫ്രാന്‍സിസിന്‍റെ ആഗമനത്തോടെ വത്തിക്കാനിലേയ്ക്കുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവെന്ന്, വത്തിക്കാന്‍ ഗവര്‍ണ്ണറേറ്റിന്‍റെ പ്രസ്താവന വെളിപ്പെടുത്തി. പാപ്പാ ഫ്രാന്‍സിസ് സ്ഥാനാരോപിതനായതിനു ശേഷമുള്ള ചുരുങ്ങിയ കാലയളവില്‍ ബുധനാഴ്ചകളിലെ പൊതുകൂടിക്കാഴ്ച പ്രഭാഷണത്തിന് മാത്രമായി പ്രതിമാസം ശരാശരി 50,000 സന്ദര്‍ശകര്‍ വത്തിക്കാനിലെത്തുന്നുണ്ടെന്ന്, വത്തിക്കാന്‍ ഗവര്‍ണ്ണറേറ്റു സൗജന്യമായി നല്കുന്ന പ്രവേശന പാസ്സുകളുടെ കണക്കുകളില്‍നിന്നും വ്യക്തമാക്കി.

പാസ്സില്ലാതെ ചത്വരത്തിന്‍റെ പാര്‍ശ്വത്തിലും വത്തിക്കാന്‍റെ രാജവീഥിയിലുംനിന്ന് പാപ്പായെ കാണുകയും ശ്രവിക്കുകയുംചെയ്യുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും കണക്കില്ലെന്നും പ്രസ്താവന ചൂണ്ടിക്കാട്ടി.
2013 മാര്‍ച്ച് മുതല്‍ ഡിസംബര്‍വരെയുള്ള വത്തിക്കാനിലെ പൊതുകൂടിക്കാഴ്ചാ പ്രഭാഷണത്തിനു മാത്രമായി 20 ലക്ഷത്തോളം തീര്‍ത്ഥാടകര്‍ പാസ്സൂമൂലം വത്തിക്കാനിലെത്തിയിട്ടുണ്ടെന്ന് ഡിസംബര്‍
18-ാം തിയതി പുറത്തിറക്കിയ വത്തിക്കാന്‍ ഗവര്‍ണ്ണറേറ്റിന്‍റെ പ്രസ്താവന അറിയിച്ചു.
Reported : nellikal, sedoc








All the contents on this site are copyrighted ©.