2013-12-18 19:25:26

നോട്ടഡര്‍ഡാം കത്തീഡ്രലിലെ
വിശുദ്ധകവാടം


18 ഡിസംബര്‍ 2013, ക്വിബെക്ക്
ആഗോളസഭയിലെ 7-ാമത്തെ വിശുദ്ധകവാടം നോട്ടര്‍ഡാം കത്തിഡ്രലില്‍ ക്രിസ്മസ് ദിനത്തില്‍ തുറക്കും.
വിഖ്യാതമായ നോട്ടര്‍ഡാം കത്തീഡ്രല്‍ ദേവാലയം ആഘോഷിക്കുന്ന സ്ഥാപനത്തിന്‍റെ 350-ാം ജൂബിലി വര്‍ഷത്തോടനുബന്ധിച്ചാണ് വിശുദ്ധ കവാടം തുറക്കന്നതെന്ന് ക്യുബെക്ക് അതിരൂപതാദധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് ജെരാള്‍ഡ് ലാക്രോയ് പ്രസ്താവിച്ചു.

വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിലും റോമിലെ ഇതര മേജര്‍ ബസിലിക്കകളിലും, സ്പെയിനിലും, ഫ്രാന്‍സിലും മാത്രമുള്ള ആറു വിശുദ്ധ കവാടങ്ങള്‍ക്കുശേഷം, യൂറോപ്പിനു പുറത്ത്, പാപ്പാ ഫ്രാന്‍സിസിന്‍റെ അനുമതിയോടും ആശീര്‍വ്വാദത്തോടുംകൂടെ ക്രിസ്തുമസ്സ് രാത്രിയില്‍ തുറക്കുന്ന ലോകത്തെ ഏഴാമത്തെ സുന്ദരകവാടവും, യൂറോപ്പിനു പുറത്തുള്ള പ്രഥമ വിശുദ്ധ കവാടുവുമാണിതെന്ന് ബിഷപ്പ് ലാക്രോ പ്രസ്താവനയില്‍ വ്യക്തമാക്കി.

ജൂബിലി വര്‍ഷത്തോടനുബന്ധിച്ച് ക്രിസ്തുമസ് രാത്രിയില്‍ ഔപചാരികമായി തുറക്കുന്ന വിശുദ്ധകവാടം 2014, ഡിസംബര്‍ 28-ാം തിയതിവരെ വിശ്വാസികള്‍ക്കും തീര്‍ത്ഥാടകര്‍ക്കുമായി തുറന്നിരിക്കുമെന്ന് പ്രസ്താവന വ്യക്തമാക്കി. പാപ്പാ ഫ്രാന്‍സിസ് നിരന്തരമായി ആഹ്വാനംചെയ്യുന്ന സഭാനവീകരണത്തിനും ക്രിസ്തുവിലേയ്ക്കുള്ള തിരിച്ചുവരവിനുമുള്ള തുറന്ന ആഹ്വാനമാണ്, കത്തീഡ്രലിന്‍റെ വാമഭാഗത്ത് പ്രത്യേകമായി സജ്ജമാക്കിയിരിക്കുന്ന പ്രത്യാശയുടെ പ്രതീകമായ വിശുദ്ധ വാതിലെന്നും ആര്‍ച്ചുബിഷപ്പ് ലക്രോ വിവരിച്ചു.

കനേഡിയന്‍ കലാകാരനും വാസ്തുശില്പിയുമായ ജൂലെസ് ലസാലേ ചെമ്പില്‍ പണിതീര്‍ത്ത സന്ദരകവാടത്തിന്‍റെ മുഖപ്പില്‍ തുറന്ന കരങ്ങളുമായി ആരെയും ആശ്ലേഷിക്കുന്ന ക്രിസ്തുവും, മറുഭാഗത്ത് മാതൃകരങ്ങളുയര്‍ത്തി മക്കളെ മാടിവിളിക്കുന്ന മറിയത്തിന്‍റെയും ചിത്രീകരണമാണെന്നും പ്രസ്താവന വെളിപ്പെടുത്തി.
Reported : nellikal, sedoc









All the contents on this site are copyrighted ©.