2013-12-17 16:35:08

പുതുമയോടെ പാപ്പായുടെ പത്രം


17 ഡിസംബര്‍ 2013, വത്തിക്കാന്‍
വത്തിക്കാന്‍റെ ഔദ്യോഗിക മുഖപത്രം ഒസ്സെര്‍വാത്തോരെ റൊമാനോയുടെ ഓണ്‍ലൈന്‍ എഡിഷന്‍ നവീകരിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിറന്നാള്‍ ദിനമായ ഡിസംബര്‍ 17നാണ് കെട്ടിലും മട്ടിലും പുതുമയുള്ള ഓണ്‍ലൈന്‍ എഡിഷന്‍ (www.osservatoreromano.va) ലോഞ്ച് ചെയ്തത്. കൂടുതല്‍ വാര്‍ത്തകളും ആകര്‍ഷണീയമായ ചിത്രങ്ങളുമായി തയ്യാറാക്കിയിരിക്കുന്ന ഓണ്‍ലൈന്‍ എഡിഷന്‍ സോഷ്യല്‍ നെറ്റുവര്‍ക്കുകളുമായും ബന്ധിപ്പിച്ചിട്ടുണ്ട്. വരിസംഖ്യയോ രജിസ്ട്രേഷനോ കൂടാതെ വാര്‍ത്തകള്‍ തികച്ചും സൗജന്യമായി വായനക്കാരിലേക്കെത്തിക്കുന്ന ഓണ്‍ലൈന്‍ എഡിഷന്‍റെ, സ്മാര്‍ട്ട് ഫോണ്‍ ടാബ്‌ലെറ്റ് വേര്‍ഷനുകളും ലഭ്യമാണ്. നിര്‍ദിഷ്ട വരിസംഖ്യയില്ലെങ്കിലും വത്തിക്കാന്‍റെ മുഖപത്രത്തിന് സാമ്പത്തിക സഹായം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
സാമൂഹ്യസമ്പര്‍ക്ക മാധ്യമങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റേയും സ്പാനിഷ് വാര്‍ത്താ ഏജന്‍സി 101ന്‍റേയും സഹായവും സാങ്കേിത പിന്തുണയുമാണ് ഒസ്സെര്‍വാത്തോര റൊമാനോയുടെ ഓണ്‍ലൈന്‍ എഡിഷന്‍ നവീകരിക്കാന്‍ സഹായിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.









All the contents on this site are copyrighted ©.