2013-12-13 19:46:09

മഡീബയുടെ ജീവിതത്തിലെ
ക്രിസ്തു വെളിച്ചം


13 ഡിസംബര്‍ 2013, വത്തിക്കാന്‍
രാഷ്ട്രീയത്തില്‍പ്പൊതിഞ്ഞ നെല്‍സണ്‍ മണ്ടേലയുടെ ജീവിതത്തിന് ക്രൈസ്തവികതയുടെ തെളിച്ചമുണ്ടായിരുന്നെന്ന് റോബെന്‍ ദ്വീപിലെ ഈശോസഭാ പ്രവിന്‍ഷ്യല്‍ ഫാദര്‍ ഓര്‍ബെയ്റ്റര്‍ പ്രസ്താവിച്ചു. അന്തരിച്ച ദക്ഷിണാഫ്രിക്കയുടെ രാഷ്ട്രപിതാവ്, നെല്‍സണ്‍ മണ്ടേല മെത്തഡിസ്റ്റ് വിശ്വാസിയായിരുന്നെങ്കിലും ദിവ്യബലിയില്‍ പങ്കെടുത്തിരുന്നുവെന്ന് ഫാദര്‍ ഓര്‍ബെയ്റ്റര്‍ വെളിപ്പെടുത്തി.

തെക്കെ ആഫ്രിക്കയിലെ കേപ് ടൗണില്‍ ഡിസംബര്‍ 15-ന് ഒരുക്കിയിരിക്കുന്ന മണ്ടേലയുടെ സംസ്ക്കാര ശുശ്രൂയെക്കുറിച്ചുള്ള അഭിമുഖത്തിലാണ് ആഫ്രിക്കാ സ്വദേശി ഫാദര്‍ ഓര്‍ബിറ്റര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
റോബെന്‍ ഐലണ്ടിലെ നീണ്ട 27-വര്‍ഷക്കാലത്തെ നാടുകടത്തലില്‍ മണ്ടേല ജയിലിലെ കപ്പേളയില്‍ അര്‍പ്പിച്ചിരുന്ന ദിവ്യബലിയില്‍ പങ്കെടുത്ത് ദിവ്യകാരുണ്യം സ്വീകരിച്ചിരുന്നതായി അക്കാലയളവില്‍ ജയിലില്‍ ശുശ്രൂഷചെയ്തിരുന്ന ഈശോസഭാ വൈദികര്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഫാദര്‍ ഓര്‍ബെയ്റ്റര്‍ വ്യക്തമാക്കി.

സഭൈക്യദര്‍ശനവും കാനോന നിയമവും അനുവദിക്കുന്ന ആനുകൂല്യം ഉപയോഗപ്പെടുത്തിക്കൊണ്ടാണ് മണ്ടേല ദിവ്യകാരുണ്യം സ്വീകരിച്ചരുന്നതെന്നും, അദ്ദേഹത്തിന്‍റെ രാഷ്ടീയത്തില്‍പ്പൊതിഞ്ഞ ക്രൈസ്തവ ജീവിതത്തിന് പ്രത്യേക തിളക്കമുണ്ടായിരുന്നെന്നും ഫാദര്‍ ഓര്‍ബെയ്റ്റര്‍ ജോഹന്നസ്ബര്‍ഗില്‍ നടത്തിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
Reported : nellikal, sedoc








All the contents on this site are copyrighted ©.