2013-12-13 19:32:50

പാവങ്ങള്‍ക്കായ്
ഹൃദയം തുറക്കണം


13 ഡിസംബര്‍ 2013, ഡല്‍ഹി
സഭയുടെ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന യജ്ഞത്തില്‍ കാരിത്തിസ് ഇന്ത്യ പങ്കുചേരുന്നു. ‘ആയിരങ്ങള്‍ ഇനിയും കൊടുംപട്ടിണി അനുഭവിക്കുന്ന ലജ്ജാവഹമായ അവസ്ഥ’യെന്ന് പാപ്പാ ഫ്രാന്‍സിസ് ചൂണ്ടിക്കാണിക്കുന്ന ദാരിദ്ര്യ പ്രതിസന്ധിയെ നേരിടാനുള്ള കാര്‍ത്തിസിന്‍റെ ആഗോള യജ്ഞത്തില്‍ ഇന്ത്യയിലെ കാരിത്താസ് ശാഖയും ഉണര്‍ന്നുപ്രവര്‍ത്തിക്കുമെന്ന്, ഡയറക്ടര്‍ ഫ്രെഡറിക്ക് ഡിസൂസ പ്രസ്താവനയിലൂടെ അറിയിച്ചു.

ദാരിദ്ര്യമകറ്റാനുള്ള കാര്‍ത്തിസിന്‍റെ ആഗോളതലത്തിലുള്ള 164 കേന്ദ്രങ്ങളുടെ സംഘടിതനീക്കങ്ങള്‍ ഭാരതത്തില്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ട് ഭക്ഷണത്തിനായുള്ള മനുഷ്യന്‍റെ അടിസ്ഥാന അവകാശം സംരക്ഷിക്കാന്‍ പരിശ്രമിക്കുമെന്ന് ഡിസംബര്‍ 12-ാം തിയതി ഡല്‍ഹിയില്‍ ഇറക്കിയ പ്രസ്താവനയിലൂടെ കാരിത്താസിന്‍റെ വക്താവ് അറിയിച്ചു. ഭക്ഷണത്തിനായുള്ള മനുഷ്യന്‍റെ അടിസ്ഥാനാവകാശം മാനിച്ചുകൊണ്ട് പാവങ്ങള്‍ക്കായി ഹൃദയം തുറക്കണമെന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദേശം മനുഷ്യമനസ്സുകളില്‍ അലകളുയര്‍ത്തുന്നതാണെന്ന് ഫ്രെഡറിക്ക് ഡിസൂസ പ്രസ്താവിച്ചു.
Reported : nellikal, Ucan








All the contents on this site are copyrighted ©.