2013-12-13 16:31:28

നസ്രായനായ യേശു
സമ്പൂര്‍ണ്ണകൃതി പ്രകാശനംചെയ്തു


13 ഡിസംബര്‍ 2013, വത്തിക്കാന്‍
മുന്‍പാപ്പാ ബനഡിക്ട് രചിച്ച ‘നസ്രായനായ യേശു’ മൂന്നു വാല്യങ്ങളുടെ സമ്പൂര്‍ണ്ണകൃതി പ്രകാശനംചെയ്തു.
2007, 2011, 2012 മൂന്നു വര്‍ഷങ്ങളിലായി ബനഡിക്ട്16-ാമന്‍ പാപ്പാ രചിച്ച ക്രിസ്തുശാസ്ത്രത്തിന്‍റെ വ്യാഖ്യനപരമായ രചകളുടെ hermeneutics ഗ്രന്ഥത്രം, ‘നസ്രായനായ യേശു’വിന്‍റെ trilogy സമ്പൂര്‍ണ്ണകൃതി പ്രകാശനം ചെയ്യപ്പെട്ടത്. പാപ്പാ ബനഡിക്ടിന്‍റെ സമ്പൂര്‍ണ്ണകൃതികളുടെ ആറാം വാല്യമാണിത്.

വത്തിക്കാന്‍ ഗ്രന്ഥാലയം Libreria Editrice Vaticana പ്രസിദ്ധീകരിച്ച പാപ്പാ റാത്സിങ്കറിന്‍റെ കൃതി വിശ്വാസകാര്യങ്ങള്‍ക്കയുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ ജെരാര്‍ഡ് മ്യൂളര്‍
ഡിസംബര്‍ 12-ാം തിയതി വ്യാഴാഴ്ച റോമില്‍ പ്രകാശനംചെയ്തു.

ശൈശവം മുതല്‍ ഉത്ഥാനംവരെ നീളുന്ന പാപ്പാ റാത്സിങ്കറിന്‍റെ ക്രിസ്തുശാസ്ത്രം തനിമയോടും അടിസ്ഥാനപരമായും വ്യാഖ്യാനിച്ചിരിക്കുന്ന വിലപ്പെട്ട രചനയാണ്. പാപ്പാ അവംലംബിച്ചിരിക്കുന്ന സഭാപിതാക്കന്മാരുടെ രചനാപാടവം, പഴയനിയമത്തില്‍ ഒളിഞ്ഞിരിക്കുന്ന ക്രിസ്തുവിന്‍റെ പ്രതിരൂപങ്ങളെ കോര്‍ത്തിണിക്കുന്നതാണ്. രക്ഷകനായ ക്രിസ്തുവിന് ചരിത്രപാതയിലുള്ള നവീനതയും അന്യൂനതയും വെളിപ്പെടുത്തുന്നതാണ് ഈ അപൂര്‍വ്വശേഖരമെന്ന് കര്‍ദ്ദിനാള്‍ മ്യൂളര്‍ പ്രകാശനവേളയില്‍ പ്രസ്താവിച്ചു.

ക്രിസ്തുവിനെ തൊട്ടറിഞ്ഞ അപ്പസ്തോലന്മാരില്‍നിന്ന് ലഭിച്ചതും, സഭ ഇന്ന് കൈമാറുന്നതുമായ ക്രിസ്തുവിന്‍റെ സജീവസ്മരണകള്‍ ആനുകാലിക സമൂഹത്തിന് പകര്‍ന്നു നല്കുന്നതാണ് ഈ വാല്യമെന്നും കര്‍ദ്ദിനാള്‍ മ്യൂളര്‍ പാപ്പായുടെ കൃതിയെ വിലിയിരുത്തിക്കൊണ്ട് പ്രസ്താവിച്ചു.
Reported : nellikal, sedoc








All the contents on this site are copyrighted ©.