2013-12-11 18:58:15

പാപ്പായുടെ ട്വിറ്റര്‍
സന്ദേശങ്ങള്‍ക്ക് ഒരു വയസ്സ്


11 ഡിസംബര്‍ 2013, വത്തിക്കാന്‍
പാപ്പായുടെ ട്വിറ്റ് സന്ദേശങ്ങള്‍ക്ക് ഒരു വയസ്സു തികഞ്ഞുവെന്ന്, വത്തിക്കാന്‍റെ സാമൂഹ്യസമ്പര്‍ക്ക മാധ്യമങ്ങള്‍ക്കായുള്ള കമ്മിഷന്‍റെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് ക്ലാവുദിയോ മരീയ ചേലി പ്രസ്താവിച്ചു.

നവയുഗത്തിന്‍റെ സംവേദനശൃംഖലയിലെ ക്രിസ്തു സാന്നിദ്ധ്യവും സാക്ഷൃവുമാണ് പാപ്പായുടെ ഹ്രസ്വമായ ട്വിറ്റ് സന്ദേശങ്ങള്‍. മതപരിവര്‍ത്തനമല്ല, മാനവികതയുടെ നന്മയാണ് അതു ലക്ഷൃംവയ്ക്കുന്നതെന്ന്, ഡിസംബര്‍ 12-ാം അനുസ്മരിക്കുന്ന വാര്‍ഷികത്തെക്കുറിച്ച്, വത്തിക്കാന്‍ റോഡിയോയ്ക്കു നല്കിയ അഭിമുഖത്തില്‍ ആര്‍ച്ചുബിഷപ്പ് ചേലി പ്രസ്താവിച്ചു.

ആശയവിനിമയം കൂട്ടായ്മയുടെ സംസ്ക്കാരത്തിനുള്ളതാണെന്നത് പാപ്പാ ഫ്രാന്‍സിസിന്‍റെ മൗലികമായ ദര്‍ശനമാണെന്നും, മനുഷ്യന്‍റെ കൂടെയായിരിക്കുവാനും കൂട്ടായ്മ വളര്‍ത്താനുമുള്ള സഭയുടെ അനുദിന പരിശ്രമത്തിന്‍റെ ഭാഗമാണ് ‘ട്വിറ്റര്‍’ ലോകത്തെ സാന്നിദ്ധ്യവും സന്ദേശങ്ങളുമെന്നും, ആര്‍ച്ചുബിഷപ്പ് ചേലി പ്രസ്താവിച്ചു.
2012 ഡിസംബര്‍ 12-ാം തിയതിയാണ് @pontifex എന്ന ഹാന്‍ഡിലില്‍ ആദ്യമായി പാപ്പാ ബനഡിക്ട് ട്വിറ്ററില്‍ സന്ദേശമയച്ചത്. ഇംഗ്ലിഷ്, അറബി, ചൈനീസ്, ഇറ്റാലിയന്‍ ഉള്‍പ്പടെ ഒന്‍പതു ഭാഷകളിലാണ് ഇന്നും പാപ്പാ സന്ദേശം അയയ്ക്കുന്നത്.
Reported : nellikal, sedoc








All the contents on this site are copyrighted ©.