2013-12-06 20:18:22

സാമ്പത്തിക സുരക്ഷയ്ക്കായി
വത്തിക്കാന്‍റെ കരാറ്


6 ഡിസംബര്‍ 2013, വത്തിക്കാന്‍
സാമ്പത്തിക സുരക്ഷയ്ക്കായി വത്തിക്കാന്‍ ജെര്‍മ്മനിയുമായി കരാറുണ്ടാക്കി. വത്തിക്കാന്‍റെ സാമ്പത്തിക ഇടപാടുകളില്‍ ആഗോളതലത്തില്‍ സുരക്ഷയും സുതാര്യതയും നിലനിര്‍ത്തുന്നതിനുവേണ്ടിയാണ് വത്തിക്കാന്‍റെ സാമ്പത്തിക വിവര കാര്യാലയം (Vatican Authority of Financial Informations) ജെര്‍മ്മനിയുടെ തതുല്യ കാര്യാലയവുമായി (Central Agency for Fiancial Security, BKA) കരാറുണ്ടാക്കിയത്.

ഡിസംബര്‍ 4-ാം തിയതി ചൊവ്വാഴ്ചയാണ് ഇരുകക്ഷികളും ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. കുഴല്‍പ്പണം, പണംവെളുപ്പിക്കല്‍, ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധനവ്യയം എന്നിങ്ങനെയുള്ള സാമ്പത്തിക ക്രമകേടുകള്‍ക്കെതിരെ പോരാടുവാന്‍ വേണ്ടിയാണ് അന്തര്‍ദേശിയ തലത്തിലുള്ള ധാരണയും ഉടമ്പടിയും സഹായിക്കുമെന്ന്, വത്തിക്കാന്‍റെ സാമ്പത്തിക വിവര കാര്യാലയത്തിന്‍റെ പ്രസിഡന്‍റ്, റെനെ ബ്രൂള്‍ഹാര്‍ട്ട് പ്രസ്താവനയിലൂടെ വ്യക്തമാക്കി.
സഭാപ്രവര്‍ത്തനങ്ങള്‍ക്കായുള്ള സാമ്പത്തും കാര്യങ്ങളും കൈകാര്യംചെയ്യുന്ന വത്തിക്കാന്‍ ബാങ്കെന്നു വിളിക്കപ്പെടുന്ന (Institute for Works Religion) സ്ഥാപനമാണ് സാമ്പത്തിക ഭദ്രതയും സുതാര്യതയും നിലനിര്‍ത്താന്‍ അമേരിക്ക, ബെല്‍ജിയം, ഇറ്റലി, സ്പെയിന്‍, സ്ലൊവേനിയ, ഹോളണ്ട് എന്നീ രാജ്യങ്ങളുമായും കരാരിലേര്‍പ്പെട്ടു കഴിഞ്ഞുവെന്ന് ബ്രൂള്‍ഹാര്‍ട്ട് വെളിപ്പെടുത്തി.
Reported : nellikal, sedoc








All the contents on this site are copyrighted ©.