2013-12-04 19:11:13

വത്തിക്കാന്‍റെ പ്രതിനിധികളെ
ഇമാം സ്വീകരിച്ചു


4 ഡിസംബര്‍ 2013, കെയ്റോ
കെയ്റോയിലെ ഇസ്ലാമിക യൂണിവേഴ്സിറ്റി വത്തിക്കാന്‍റെ പ്രതിനിധികളെ സ്വീകരിച്ചു.
ഈജിപ്തിലെ വത്തിക്കാന്‍റെ സ്ഥാനപതി ആര്‍ച്ചുബിഷപ്പ് ഷോണ്‍ ഗൊബേലിനെയും, മതാന്തര സംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ സെക്രട്ടറി, മോണ്‍സീഞ്ഞോര്‍ ആയ്സ്സോ മിഗുവേലിനെയുമാണ് ഡിസംബര്‍ 2-ാം തിയതി ആല്‍-അഹസാര്‍ യൂണിവേഴ്സിറ്റി ഹൃദ്യമായി സ്വീകരിച്ചത്.

യൂണിവേഴ്സിറ്റിയുടെ ഡെപ്യൂട്ടി ചെയര്‍മാന്‍ വലിയ ഇമാം, ഡോ. അബ്ബാസ് ഷൗമാനും മറ്റ് ഉന്നത ഉദ്വേഗസ്ഥരും ചേര്‍ന്നാണ് വത്തിക്കാന്‍റെ പ്രതിനിധികളെ സ്വീകരിച്ചത്. മദ്ധ്യപൂര്‍വ്വദേശത്തെ കലുഷിതമായ അന്തരീക്ഷത്തിലും സഭാ പ്രതിനിധികളോട് അല്‍-അഹ്സാര്‍ യൂണിവേഴ്സിറ്റി അധികാരികള്‍ കാണിച്ച സൗഹൃദം പ്രത്യാശപകരുന്നതാണെന്ന് റോമിലെ വര്‍ത്താസമ്മേളനത്തില്‍ പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ് ഫാദര്‍ ഫ്രദറിക്കോ ലൊമ്പാര്‍ഡി അഭിപ്രായപ്പെട്ടു.
Reported : nellikal, sedoc








All the contents on this site are copyrighted ©.