2013-12-04 18:37:11

വത്തിക്കാന്‍ ലൈബ്രറി
ഓണ്‍ ലൈന്‍ സെര്‍വീസ്


13 ഡിസംബര്‍ 2013, വത്തിക്കാന്‍
വത്തിക്കാന്‍ ലൈബ്രറി online service ആരംഭിച്ചു.

പ്രസിദ്ധവും ക്രൈസ്തവികതയുടെ അമൂല്യശേഖരങ്ങളുള്ളതുമായ വത്തിക്കാന്‍ അപ്പസ്തോലിക ലൈബ്രറിയുടെ വിശുദ്ധഗ്രന്ഥ പഠനവിഭാഗമാണ് ആദ്യമായി പൊതുജനങ്ങള്‍ക്കായി online service ലഭ്യമാക്കുന്നത്.
വത്തിക്കാന്‍റെ അപൂര്‍വ്വ ഗ്രന്ഥശേഖരങ്ങളുടെ ആധുനികവത്ക്കരണവും digitalization-നും നേതൃത്വംനല്കുന്ന Oxford University Bodleaian Library-യുടെ സഹകരണത്തോടെയാണ് വിലപ്പെട്ട വിശുദ്ധഗ്രന്ഥ സംബന്ധിയായ അപൂര്‍വ്വശേഖരങ്ങള്‍ website-ലൂടെ പൊതുജനങ്ങള്‍ക്ക് ലഭ്യാമാക്കുന്നതെന്ന് ഡിസംബര്‍ 3-ാം തിയതി ചൊവ്വാഴ്ച പുറത്തിറക്കിയ വത്തിക്കാന്‍റെ പ്രസ്താവന വ്യക്തമാക്കി.

http://bav.bodleian.ox.ac.uk എന്ന സൈറ്റാണ് വത്തിക്കാന്‍
ലൈബ്രറിയുമായുള്ള കണ്ണിയെന്നും വത്തിക്കാന്‍ വ്യക്തമാക്കി.
Reported : nellikal, sedoc








All the contents on this site are copyrighted ©.