2013-12-04 18:29:07

യൂറോപ്പിലെ കുടിയേറ്റം
മെത്രാന്‍സംഘം വിലയിരുത്തുന്നു


4 ഡിസംബര്‍ 2013, മാള്‍ട്ട
യൂറോപ്പിലെ മെത്രാന്മാരുടെ സമ്മേളനം കുടിയേറ്റമേഖലയിലെ അജപാലന ശുശ്രൂഷയെ വിലയിരുത്തുന്നു.
ഡിസംബര്‍ 2-മുതല്‍ 4-വരെ തിയതികളില്‍ മോള്‍ട്ടയിലെ la Valletta-യില്‍ സമ്മേളിക്കുന്ന മെത്രാന്‍സംഘം യൂറോപ്പിലെത്തുന്ന അഭയാര്‍ത്ഥികളുടെയും കുടിയേറ്റക്കാരുടെയും അജപാലന ശുശ്രൂഷയെക്കുറിച്ചും, അവരുടെ പരിചരണത്തെക്കുറിച്ചും പഠനംനടത്തുമെന്ന് പ്രസ്താവനയിലൂടെ വെളിപ്പെടുത്തി.

പ്രവാസികാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ അന്തോണിയോ വേല്യോ സമ്മേളനത്തിന് നേതൃത്വനല്കുമെന്നും മെത്രാന്‍ സമിതിയുടെ പ്രസ്താവന വ്യക്തമാക്കി. അഭയാര്‍ത്ഥികളുടെ അജപാലന ശുശ്രൂയിലെ വെല്ലുവിളികള്‍, ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ ഡയറക്ടര്‍മാര്‍ നേരിടുന്ന പ്രശ്നങ്ങള്‍, നവമായി കുടിയേറ്റനയങ്ങള്‍ എന്നീ വിഷയങ്ങളും സമ്മേളനം പഠനവിഷയമാക്കും.
Reported : nellikal, sedoc








All the contents on this site are copyrighted ©.