2013-12-04 18:59:25

പാപ്പായുടെ പേര്
നൊബേല്‍ സമ്മാനത്തിന്


4 ഡിസംബര്‍ 2013, ബ്യൂനസ് ഐരസ്
അര്‍ജന്‍റീനിയന്‍ ജനപ്രതിനിധി സഭ പാപ്പാ ഫ്രാന്‍സിസിനെ നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദ്ദേശം ചെയ്തു.
ലോകത്തില്‍ പൊതുവെയും, സിറിയയില്‍ പ്രത്യേകിച്ചും സമാധാനവും സാഹോദര്യവും നിലനിര്‍ത്തുവാന്‍വേണ്ടിയുള്ള പരിശ്രമങ്ങള്‍ പരിഗണിച്ചുകൊണ്ടാണ്, അര്‍ജന്‍റീനിയന്‍ ജനപ്രതിനിധികള്‍
പാപ്പാ ഫ്രാന്‍സിസിനെ നൊബേല്‍ സമ്മേനത്തിന് നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നതെന്ന് ഡിസംബര്‍ 4-ാം തിയതി ബുധനാഴ്ചത്തെ ജനപ്രിതനിധികളുടെ വര്‍ത്താസമ്മേളനം വ്യക്തമാക്കി.

നൊബേല്‍ സമ്മാനത്തിനുള്ള നാമനിര്‍ദ്ദേശം നല്ലതാണെങ്കിലും, പാപ്പാ സ്ഥാനത്തിന്‍റെ ആത്മീയസ്വഭാവവും ലക്ഷൃവും കണക്കിലെടുക്കുമ്പോള്‍ അങ്ങനെയൊരു അംഗീകാരത്തിന് പ്രസക്തിയില്ലെന്നും, പാപ്പായുടെ വ്യക്തിത്വം അതുപ്രതീക്ഷിക്കുന്നില്ലെന്നും, പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്, ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി നാമനിര്‍ദ്ദേശവാര്‍ത്തയോട് പ്രതികരിച്ചു.
Reported : nellikal, cna








All the contents on this site are copyrighted ©.