2013-12-04 18:01:36

പാപ്പാ ബനഡിക്ടിന്‍റെ
പ്രബോധനങ്ങള്‍ക്ക് പുരസ്ക്കാരം


4 ഡിസംബര്‍ 2013, റോം
മുന്‍പാപ്പാ ബനഡിക്ടിന്‍റെ 16-ാമത് മാനവിക പ്രബോധനങ്ങള്‍ക്ക് പുരസ്ക്കാരം. മനുഷ്യാന്തസ്സും മാനുഷിക മൂല്യങ്ങളും വളര്‍ത്തുന്ന മുന്‍പാപ്പാ ബനഡിക്ടിന്‍റെ പ്രബോധനങ്ങളെ അംഗീകരിച്ചുകൊണ്ട് വത്തിക്കാന്‍റെ നീതിന്യായ കമ്മിഷനാണ്, Pontifical Council for Justice and Peace - ആണ് അനുമോദന പുരസ്ക്കാരം പ്രഖ്യാപിച്ചത്.

ഡിസംബര്‍ 3-ാം തിയതി റോമില്‍ ചേര്‍ന്ന സമ്മേളനത്തില്‍ കമ്മിഷന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ പീറ്റര്‍ ടേര്‍ക്സണ്‍ സ്ഥാനത്യാഗം ചെയ്ത ദൈവശാസ്ത്ര പണ്ഡിതനും ധിഷണാശാലിയുമായ പാപ്പായെ അനുമോദിക്കുന്ന ബഹുമതിപത്രം വായിച്ചു. ഇപ്പോള്‍ വത്തിക്കാനില്‍ വിശ്രമജീവിതം നയിക്കുന്ന പാപ്പാ ബനഡിക്ടിനുവേണ്ടി റാത്സിങ്കര്‍ ഫൗണ്ടേഷന്‍റെ പ്രസിഡന്‍റ്, മോണ്‍സീഞ്ഞോര്‍ ജോസഫ് സ്ക്കോട്ടി പുരസ്ക്കാരം ഏറ്റുവാങ്ങി.
Reported : nellikal, sedoc








All the contents on this site are copyrighted ©.