2013-12-04 18:10:36

ദൂരനിയന്തിത വെടിക്കോപ്പുകള്‍
നിരോധിക്കണമെന്ന് വത്തിക്കാന്‍


4 ഡിസംബര്‍ 2014, ജനീവ
വിദൂരനിയന്ത്രിതമായ ആധുനിക ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും ഉപയോഗം നിരോധിക്കണമെന്ന്,
യുഎന്‍ ആസ്ഥാനത്തുള്ള വത്തിക്കാന്‍റെ നിരീക്ഷകന്‍, ആര്‍ച്ചുബിഷപ്പ് സില്‍വാനോ തൊമാസി പ്രസ്താവിച്ചു.
ആധുനിക സാങ്കേതികതയുടെ സഹായത്തിലുള്ള ദൂരനിയന്ത്രിതമായ ആധുനിക യുദ്ധസാമഗ്രികളെക്കുറിച്ച് ഡിസംബര്‍ 3-ാം തിയതി ചെവ്വാഴ്ച ജനീവയിലെ യുഎന്‍ ആസ്ഥാനത്തു സംഘടിപ്പിച്ച പ്രത്യേക സമ്മേളനത്തിലാണ് ആര്‍ച്ചുബിഷപ്പ് തൊമാസി വത്തിക്കാന്‍റെ നിലപാടു വ്യക്തമാക്കിയത്.

‘Arial Drones’ പോലുള്ള ദൂരനിയന്ത്രിതമായതും സൈനികരില്ലാത്തതുമായ യുദ്ധവിമാനങ്ങള്‍ കാരണമാക്കുന്ന സാധാരണ ജനങ്ങളുടെ കൂട്ടക്കൊലയും ഉന്നംപിഴച്ചുള്ള നാശനഷ്ടങ്ങളും കണക്കിലെടുത്ത് ഐക്യരാഷ്ട്ര സംഘടന ആഗോളതലത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ആര്‍ച്ചുബിഷപ്പ് തൊമാസി പ്രബന്ധത്തിലൂടെ അഭ്യര്‍ത്ഥിച്ചു. നിര്‍ദ്ദോഷികളായവരുടെ ജീവഹാനിയും വസ്തുവകകളുടെ നശീകരണത്തിനും നാശനഷ്ടങ്ങള്‍ക്കും കാരണമാക്കുന്ന ആധുനിക ദൂരനിയന്ത്രിത യുദ്ധസാമഗ്രികളുടെയും വെടിക്കോപ്പുകളുടെയും ഉപയോഗം മനുഷ്യാവകാശ ലംഘനമാണെന്ന് ആര്‍ച്ചുബിഷപ്പ് തൊമാസി തന്‍റെ പ്രബന്ധത്തില്‍ സമര്‍ത്ഥിച്ചു.
Reported : nellikal, sedoc









All the contents on this site are copyrighted ©.