2013-12-04 18:52:37

കന്യാസ്ത്രീകളെ
തട്ടിക്കൊണ്ടുപോയി


4 ഡിസംബര്‍ 2013, ഡമാസ്ക്കസ്
കന്യസ്ത്രീകളെ തട്ടിക്കൊണ്ടുപോയതായി ആശങ്കയുണ്ടെന്ന്, സിറിയയിലെ വത്തിക്കാന്‍റെ സ്ഥാനപതി, ആര്‍ച്ചുബിഷപ്പ് മാരിയോ സെനാരി വത്തിക്കാന്‍ റേഡിയോയെ അറിയിച്ചു. സിറിയയിലെ മാലൗലായിലുള്ള വി. തക്ലയുടെ നാമത്തിലുള്ള ഗ്രീക്ക് ഓര്‍ത്തഡോക്സ് കോണ്‍വെന്‍റില്‍നിന്നും 9 കന്യസ്ത്രീകളെയും 3 സ്ത്രീകളെയും ഡിസംബര്‍ 2-ാം തിയതി വിമതസംഖ്യം ഇറക്കിക്കൊണ്ടു പോയതായി അഭിമുഖത്തില്‍ ആര്‍ച്ചുബിഷപ്പ് സെനാറി വത്തിക്കാന്‍ റേഡിയോയെ അറിയിച്ചു.

ഡമാസ്ക്കസ്സില്‍നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള യാബ്രാദില്‍ കന്യാസ്ത്രീകള്‍ സുരക്ഷിതാരാണെന്ന് അറിയുന്നുണ്ടെങ്കിലും സംഭവം സൈനികനീക്കത്തിനായുള്ള ആളൊഴിപ്പിക്കലോ, തട്ടിക്കൊണ്ടുപോക്കോ എന്ന് ഇനിയും വ്യക്തമല്ലെന്ന് ആര്‍ച്ചുബിഷപ്പ് സെനാറിയോ അറിയിച്ചു.
Reported : nellikal, sedoc








All the contents on this site are copyrighted ©.