2013-12-01 12:27:08

പാപ്പായുടെ റേഡിയോ പോളിഷ്
വിഭാഗത്തിന് പ്ലാറ്റിനം ജൂബിലി


1 ഡിസംബര്‍ 2013, റോം
വത്തിക്കാന്‍ റേഡിയോയുടെ പോളിഷ് വിഭാഗത്തിന് എഴുപത്തിയഞ്ച് വയസ്സു തികഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം റഷ്യന്‍ കമ്യൂണിസ്റ്റ് മേല്‍ക്കോയ്മയുടെ കീഴിലായ പോളണ്ടിലേയ്ക്ക് സ്നേഹത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും സന്ദേശമെത്തിക്കാന്‍ വത്തിക്കാന്‍ റേഡിയോ പോളിഷ് വിഭാഗത്തിനു സാധിച്ചിട്ടുണ്ടെന്ന്, നവംബര്‍ 27-ന് റോഡിയോയുടെ മാര്‍ക്കോണി ഹാളില്‍ നടന്ന പ്ലാറ്റിനം ജൂബിലി ആഘോഷപരിപാടിയില്‍ പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവും, വത്തിക്കാന്‍ റോഡിയോയുടെ ഡയറക്ടര്‍ ജനറലുമായ ഫാദര്‍ ഫ്രദറിക്കോ ലൊമ്പാര്‍ഡി പ്രസ്താവിച്ചു.

ക്രൈസ്തവ പീഡനകാലത്ത് പോളണ്ടിലെ വിശ്വാസവിളക്ക് അണയാതിരിക്കാന്‍ പാപ്പായുടെ ശബ്ദമായി പ്രവര്‍ത്തിച്ച മാധ്യമമാണ് വത്തിക്കാന്‍ റേഡിയോയെന്നും, പേളിഷ് വിഭാഗത്തിന്‍റെ ചരിത്രത്തിന് വത്തിക്കാന്‍ റേഡിയോയുടെ ചരിത്രത്തോളം പഴക്കമുണ്ടെന്നും, ഫാദര്‍ ഫ്രദറിക്കോ ലൊമ്പാര്‍ഡി കൂട്ടിച്ചേര്‍ത്തു.

1938-ല്‍ തുടക്കമിട്ട വത്തിക്കാന്‍ റേഡിയോ പോളിഷ് വിഭാഗം, ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ നീണ്ട 27 വര്‍ഷക്കാലത്തെ സഭാഭരണത്തില്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചതും 1989-ല്‍ സഭയുടെ കൂട്ടായ പരിശ്രമത്തിലൂടെ പോളണ്ടിലുണ്ടായ കമ്യൂണിസ്റ്റ് അധഃപതനത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെ ഉയര്‍ച്ചയുടെയും ചരിത്രം, വത്തിക്കാന്‍ റേഡിയോ പ്രോഗ്രാം ഡയറക്ടറും, പോളണ്ടുകാരനുമായി ഫാദര്‍ അന്ത്രയാ സമ്മേളനത്തില്‍ അനുസ്മരിച്ചു.
Reported : nellikal, sedoc








All the contents on this site are copyrighted ©.