2013-12-01 11:04:43

ജീവിതവിജയത്തിന്
ദൈവത്തോടു തുറവുണ്ടായിരിക്കുക


1 ഡിസംബര്‍ 2013, വത്തിക്കാന്‍
മനുഷ്യര്‍ ദൈവത്തോടു തുറവുള്ളവരായിരിക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. ദൈവത്തോടു തുറവുണ്ടായിരിക്കുകയും, ജീവിതത്തില്‍ ദൈവം തരുന്നതെന്തും തുറന്ന മനസ്സോടെ ഏറ്റുവാങ്ങുകയും ചെയ്യുന്ന മനോഭാവം ജീവിതവിജയത്തിന് അനിവാര്യമാണെന്ന് നവംബര്‍ 28-ാം തിയതി വ്യാഴാഴ്ച കണ്ണിചേര്‍ത്ത ട്വിറ്റ് സന്ദേശത്തിലൂടെ പാപ്പാ ഉദ്ബോധിപ്പിച്ചു.

@pontifex എന്ന ഹാന്‍റിലില്‍ ട്വിറ്റ് ചെയ്യുന്ന പാപ്പാ ഫ്രാന്‍സിസ് ലോകത്ത് ഏറെ ശ്രദ്ധേയനും ജനപ്രീതിയുമുള്ള സൈബര്‍ സംവാദകനാണ്. ഇംഗ്ലിഷ് ഉള്‍പ്പെടെ അറബി, ചൈനീസ്, ഫ്രഞ്ച് ഇറ്റാലിയന്‍, പോര്‍ച്ചുഗീസ്, പേളിഷ്, എന്നിങ്ങനെ 9 ഭാഷകളിലാണ് അനുദിന ജീവിതത്തിനുതകുന്ന സാരോപദേശങ്ങള്‍ ട്വിറ്ററില്‍ പാപ്പാ കണ്ണിചേര്‍ക്കുന്നത്.

Let’s try to be open to God’s word, and open to the Lord’s surprises when he speaks to us.

Perdiscamus dociles esse ad Dei Verbum audiendum, ad necopinata a Domino dicta percipienda.

لنتعلم الانصياع لكلمة الله، وأن نكون مستعدين لمفاجئات الرب الذي يخاطبنا.
Reported : nellikal, sedoc








All the contents on this site are copyrighted ©.