2013-11-27 17:47:50

‘സുവിശേഷസന്തോഷം’
പാപ്പാ ഫ്രാന്‍സിസിന്‍റെ കര്‍മ്മപദ്ധതി


27 നവംബര്‍ 2013, വത്തിക്കാന്‍
പുതിയ അപ്പസ്തോലിക പ്രബോധനം പാപ്പാ ഫ്രാന്‍സിസിന്‍റെ കര്‍മ്മപദ്ധതിയാണെന്ന്, പ്രവാസികാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ് സെക്രട്ടറി, ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ പ്രസ്താവിച്ചു. നവംബര്‍ 27-ന് വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് ബിഷപ്പ് കളത്തിപ്പറമ്പില്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

സഭാജീവിതത്തിന്‍റെ എല്ലാ മേഖലകളെയും എല്ലാ വിഭാഗക്കാരെയും സ്പര്‍ശിക്കുന്ന Evangelii Gaudium ‘സുവിശേഷസന്തോഷം’ പാപ്പാ ഫ്രാന്‍സിസിന്‍റെ സഭാഭരണകാലത്തിന്‍റെ സുവ്യക്തമായ പദ്ധതിയും കര്‍മ്മരേഖയുമാണെന്ന് ബിഷപ്പ് കളത്തിപ്പറമ്പില്‍ അഭിമുഖത്തില്‍ പ്രസ്താവിച്ചു. വളരെ പ്രായോഗികമായ തലത്തില്‍ സംവിധാനംചെയ്തിരിക്കുന്ന പ്രബോധനം ക്രൈസ്തവജീവിത നവീകരണത്തിനും, സഭാ നവീകരിണത്തിനും അതുവഴി ലോകത്തിന്‍റെ തന്നെ നവീകരണത്തിനും സഹായകമാകുമെന്നാണ് തന്‍റെ പ്രത്യാശയെന്ന് ബിഷപ്പ് കളത്തിപ്പറമ്പില്‍ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.

വത്തിക്കാനില്‍ സമ്മേളിക്കാന്‍ പോകുന്ന കര്‍ദ്ദിനാളന്മാരുടെ സമ്മേളനവും, കുടുബങ്ങളെ കേന്ദ്രീകരിച്ചുള്ള മെത്രാന്മാരുടെ സിനഡു സമ്മേളനവും തുടര്‍പ്രവര്‍ത്തനങ്ങളും പ്രബോധനത്തിന്‍റെ വെളിച്ചത്തില്‍ സഭയ്ക്ക് നവമായ സുവിശേഷവത്ക്കരണ പാതയൊരുക്കുമെന്ന് ബിഷപ്പ് കളത്തിപ്പറമ്പില്‍ നിരീക്ഷിച്ചു.
Reported : nellikal, sedoc








All the contents on this site are copyrighted ©.