2013-11-26 10:17:30

വിശ്വാസവത്സരം
സുവിശേഷജീവന്‍റെ തുടര്‍ച്ച


26 നവംബര്‍ 2013 വത്തിക്കാന്‍
വിശ്വാസവത്സരം നവസുവിശേഷവത്ക്കരണത്തിന് ഇനിയും പ്രേരകശക്തിയാണെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. നവംബര്‍ 25-ാം തിയതി തിങ്കളാഴ്ച രാവിലെ വിശ്വാസവര്‍ഷ പരിപാടികളുടെ സംഘാടക സമിതിയില്‍ സന്നദ്ധസേവകരായിരുന്നവര്‍ക്ക് വത്തിക്കാനില്‍ നന്ദിപറയവേയാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്.

ആത്മീയ ഓജസ്സും, പ്രേഷിത തീക്ഷ്ണതയും പകര്‍ന്ന ഒരു വര്‍ഷത്തെ വിവിധങ്ങളായ പരിപാടികളിലൂടെ സഭയില്‍ നവമായ ധാരാളം അജപാലന ഉപക്രമങ്ങള്‍ക്ക് വഴിതെളിച്ച കൃപാസമൃദ്ധിയുടെ ധാരളിത്തത്തിന്‍റെ സമയമായിരുന്നു വിശ്വാസവര്‍ഷമെന്ന് പാപ്പാ സന്ദേശത്തില്‍ പ്രസ്താവിച്ചു.
ക്രൈസ്തവ ജീവിതത്തിന്‍റെയും ആത്മീയയാത്രയുടെയും സത്ത വിശ്വാസത്തിലൂന്നിയ സ്നേഹമാണെന്നും, അനുദിന ജീവിത തിരഞ്ഞെടുപ്പുകളുടെയും പ്രവര്‍ത്തനങ്ങളുടെയും ക്രൈസ്തവാനുഭവങ്ങളുടെ മൂലക്കല്ല് വിശ്വാസമാണെന്നും കണ്ടെത്തിയ അനുഗ്രത്തിന്‍റെ ആപൂര്‍വ്വ അവസരമായിരുന്നു വിശ്വാസവത്സരമെന്നും, സന്നദ്ധപ്രവര്‍ത്തകര്‍ക്ക് നന്ദിയര്‍പ്പിച്ചുകൊണ്ട് പാപ്പാ ഉദ്ബോധിപ്പിച്ചു.

മാനുഷ്യത്വത്തിന്‍റെ പുഞ്ചിരിക്കും, സ്നേഹസാമീപ്യത്തിനും, സഹായത്തിനും, സത്യത്തിനുമായി കാത്തിരിക്കുന്ന മനുഷ്യര്‍ ലോകത്ത് ഇന്ന് ലോകത്ത് ധാരാളമുണ്ടെന്നും, ക്രിസ്തുസാമീപ്യവും സ്നേഹവും സല്‍പ്രവൃത്തികളിലൂടെ ഇനിയും സമൂഹത്തില്‍ അനുഭവവേദ്യമാക്കാന്‍ ഇടയാവട്ടെ,
ദൈവം അവരെയും അവരുടെ കുടുംബങ്ങളെയും അനുഗ്രിക്കട്ടെ എന്ന ആശംസയോടെയാണ് പാപ്പാ തന്‍റെ നന്ദിപ്രകടനം ഉപസംഹരിച്ചത്.
Reported : nellikal, sedoc








All the contents on this site are copyrighted ©.