2013-11-26 10:00:36

വിശുദ്ധ ജൊസേഫാത്ത്
സഭൈക്യത്തിന് പ്രചോദനം


26 നവംബര്‍ 2013, വത്തിക്കാന്‍
ഗ്രീക്ക് കത്തോലിക്കാ സഭാസ്ഥാപകന്‍, വിശുദ്ധ ജൊസേഫാത്തിന്‍റെ തിരുനാള്‍ വത്തിക്കാനില്‍ അനുസ്മരിച്ചു.
നവംബര്‍ 25-ാം തിയതി തിങ്കളാഴ്ച രാവിലെ ഗ്രീക്ക് കത്തോലിക്കാ സഭാദ്ധ്യക്ഷന്‍, ആര്‍്ച്ചുബിഷപ്പ് സ്വായത്സാവ് ഷെച്യൂക്കിന്‍റെ മുഖ്യകാര്‍മ്മികത്വത്തിലാണ് പ്രാര്‍ത്ഥനാശുശ്രൂഷ നടന്നത്. വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിലുള്ള മനുംമ്മും വി. ജൊസേഫാത്തിന്‍റെ തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിരിക്കുന്ന ചെറിയ അള്‍ത്താരയിലായിരുന്നു ശുശ്രൂഷ.

വി. ജൊസേഫാത്തിന്‍റെ ഭൗതികശേഷിപ്പുകള്‍ വത്തിക്കാനില്‍ സ്ഥാപിച്ചതിന്‍റെ 50-ാം വാര്‍ഷികമാണിത്. ഉക്രേനിയയില്‍നിന്നും ബലുരൂസ്സോയില്‍നിന്നും തീര്‍ത്ഥാടകരായെത്തിയ ഗ്രീക്ക് പൗരസ്ത്യസഭാംഗങ്ങളും റോമിലും ഇറ്റലിയുടെ വിവിധ ഭാഗങ്ങളിലുമുള്ള ഗ്രീക്കു സഭാംഗങ്ങളും തിരുക്കര്‍മ്മത്തില്‍ പങ്കെടുത്തു.
പൗരസ്ത്യസഭകളുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ ലിയനാര്‍ദോ സാന്ദ്രി പ്രാര്‍ത്ഥനാ ശുശ്രൂഷയില്‍ പങ്കെടുത്തു.

1580-ല്‍ ഉക്രെയിനില്‍ ജനിച്ച ജൊസേഫാത്ത് ഓര്‍ത്തഡോക്ട് സഭാംഗമായിരുന്നു. പിന്നീട് വി. ബെയ്സിലിന്‍റെ ആശ്രമത്തില്‍ ചേര്‍ന്നു പഠിച്ച് വൈദികനായി. ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയില്‍ കത്തോലിക്കാ വിഭാഗം രൂപീകരിച്ചു. 1623-ല്‍ ഉക്രെയിനില്‍വച്ച് സഭാ നവീകരണത്തിന്‍റെയും റോമന്‍ സഭയി പുലര്‍ത്തിയ ബന്ധത്തിന്‍റെയും കൂട്ടായ്മയുടെ പേരില്‍ രക്തസാക്ഷിത്വം വരിച്ചു. വിശുദ്ധ ജൊസേഫാത്തിന്‍റെ ഭൗതികശേഷിപ്പുകള്‍ പിന്നിട് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിലെ ചെറിയ അള്‍ത്താരയില്‍ സ്ഥാപിച്ചു. ഭൗതിയ ശേഷിപ്പുകള്‍ ഉക്രെയ്നില്‍ന്നും വത്തിക്കാനില്‍ കൊണ്ടുവന്നതിന്‍റെ 50-ാം വാര്‍ഷികമാണ് 25 നവംബര്‍ 2013.
Reported by nellikal, sedoc








All the contents on this site are copyrighted ©.