2013-11-26 09:39:51

മൗലികമായ തിരഞ്ഞെടുപ്പ്
ജീവസമര്‍പ്പണമെന്ന് പാപ്പാ


26 നവംബര്‍ 2013, വത്തിക്കാന്‍
മൗലികമായ തിരഞ്ഞെടുപ്പ് ജീവസമര്‍പ്പണമാണെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. നവംബര്‍ 25-ാം തിയതി തിങ്കളാഴ്ച രാവിലെ വത്തിക്കാനിലെ പേപ്പല്‍ വസതി, സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ ദിവ്യബലിമദ്ധ്യേ നടത്തി വചനപ്രഷോണത്തിലാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്. ലൂക്കായുടെ സുവിശേഷത്തിലെ ദരിദ്രയായ വിധവ കാണിക്കനല്കിയ ചില്ലാക്കാശും, ഡാനിയേലിന്‍റെ പുസ്തകത്തിലെ യുവാക്കാളുടെ ദൈവത്തിനായുള്ള സമര്‍പ്പണവും മൗലികമെന്നും, ജീവസമര്‍പ്പണമെന്നു പാപ്പാ വ്യാഖ്യാനിച്ചു.

ഇന്ന് ലോകത്ത് വിശ്വാസത്തെപ്രതി ജീവന്‍ സമര്‍പ്പിക്കുന്ന ക്രൈസ്തവരും, ക്രൈസ്തവമൂല്യങ്ങള്‍ മുറുകെപ്പിടിച്ചു ജീവിക്കാന്‍ പരിശ്രമിക്കുന്ന സ്ത്രീ പുരുഷന്മാരും, മൗലികവും സത്യസന്ധവുമായ ജീവസമര്‍പ്പങ്ങള്‍കൊണ്ട്, ഇല്ലായ്മയില്‍നിന്ന് എല്ലാം സമര്‍പ്പിച്ച സുവിശേഷത്തിലെ വിധവയെയും, നെബുക്കദനോസ്സിന്‍റെ കാലത്ത് വിശ്വസത്തെപ്രതി ധീരമായി ജീവന്‍ ബലികഴിച്ച യുവാക്കളെയും പോലെയാണെന്ന് പാപ്പാ സമര്‍ത്ഥിച്ചു.
Reported : nellikal, sedoc










All the contents on this site are copyrighted ©.