2013-11-26 09:51:49

കൂട്ടായ്മയുടെ ജീവിതം
സ്വര്‍ഗ്ഗീയാനന്ദത്തിന്‍റെ പ്രതീകം


26 നവംബര്‍ 2013, വത്തിക്കാന്‍
വിശുദ്ധ ജൊസേഫാത്തിന്‍റെ തിരുനാളില്‍, നവംബര്‍ 25-ാം തിയതി തിങ്കളാഴ്ച വത്തിക്കാനില്‍ സമ്മേളിച്ച ഗ്രീക്ക് കത്തോലിക്കര്‍ക്ക് പാപ്പാ ഫ്രാന്‍സിസ് സന്ദേശം നല്കി.
ക്രിസ്തുവിന്‍റെ സഭയുടെ ഐക്യത്തിനായി ജീവന്‍ സമര്‍പ്പിച്ച 15-ാം നൂറ്റാണ്ടിലെ ധീരനായ രക്തസാക്ഷിയാണ് ഗ്രീക്കുസഭയുടെ പ്രഥമമെത്രാനായിരുന്ന വി. ജോസേഫാത്തെന്ന് പാപ്പാ അനുസ്മരിച്ചു. ഉക്രയ്നിലെ ഓര്‍ത്തഡോക്സ് സഭയില്‍നിന്നും വേറിട്ട് റോമിലെ സഭയുമായുള്ള ഐക്യത്തിനുള്ള പരിശ്രമത്തിലാണ് ജൊസേഫാത്ത് കൊല്ലപ്പെട്ടത്. ബസിലിക്കയിലുള്ള വി. ജോസെഫാത്തിന്‍റെ വത്തിക്കാനിലുള്ള സ്മൃതിമണ്ഡപത്തിലാണ് ഗ്രീക്ക് കത്തോലിക്കാ സഭാംഗങ്ങള്‍ സമ്മേളിച്ചത്.
കൂട്ടായ്മയുടെ ക്രൈസ്തവ ജീവിതം സ്വാര്‍ഗ്ഗീയ കൂട്ടായ്മയുടെയും വിശുദ്ധരുമായുള്ള ഐക്യത്തിന്‍റെയും പ്രതീകമാണെന്നും, ആകയാല്‍ ക്രൈസ്തവ ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും ക്രിസ്തുവിലുള്ള സാഹോദര്യത്തിനും കൂട്ടായ്മയ്ക്കുംവേണ്ടി ഓരോരുത്തരും പരിശ്രമിക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. കൂട്ടായ്മയ്ക്കുള്ള ആഗ്രഹംതന്നെ പരസ്പര ധാരണയും, ബഹുമാനുവും സ്നേഹവും വളര്‍ത്തുമെന്നും, സഹോദര്യത്തില്‍ കുറവുകള്‍ അംഗീകരിക്കാന്‍ നമ്മെ പ്രാപ്തരാക്കുമെന്നും പാപ്പാ ചൂണ്ടിക്കാട്ടി.
Reported by nellikal, sedoc








All the contents on this site are copyrighted ©.