2013-11-26 10:27:14

അഭൗമദൃഷ്ടിയുള്ള
സഭയുടെ പ്രബോധനങ്ങള്‍


26 നവംബര്‍ 2013, വത്തിക്കാന്‍
സഭയുടെ സമൂഹ്യപ്രബോധനങ്ങള്‍ക്ക് നീതിയുടെയും സമത്വത്തിന്‍റെയും അഭൗമ ദര്‍ശനമുണ്ടെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. ഇറ്റലിയിലെ വെറോനായില്‍ നടക്കുന്ന സാമൂഹ്യപ്രബോധനങ്ങളുടെ
3-ാമത്തെ മേളയ്ക്ക് അയച്ച വീഡിയോ സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്.

നീതിയിലും സത്യത്തിലും അധിഷ്ഠിതമായി മനുഷ്യന്‍റെ സമഗ്രമായ പുരോഗതി ലക്ഷൃംവയ്ക്കുന്ന സഭയുടെ സാമൂഹ്യ പ്രോബോധനങ്ങള്‍ക്ക് കാലാതീതവും അതിരിട്ടുനിലക്കുന്നതുമായ പ്രസക്തിയും പ്രാധാന്യവും ഉണ്ടെന്ന് പാപ്പാ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. ഓരോ രാജ്യത്തും ശരാശരി 40 ശതമാനംവരെ യുവജനങ്ങള്‍ തൊഴിലില്ലായ്മ അനുഭവിക്കുന്ന ഇക്കാലത്ത്, യുവജനങ്ങളുടെ കരുത്തും, പ്രായമായവരുടെ അറിവും മാനിക്കുന്ന സാമൂഹ്യവ്യവസ്ഥിതി വളര്‍ത്തിയെടുത്തുകൊണ്ട് സുസ്ഥിതി വികസനത്തിനായി പരിശ്രമിക്കണമെന്ന് പാപ്പാ സഭാ പ്രബോധനങ്ങളുടെ അപൂര്‍വ്വ ഉത്സവത്തെ ഉദ്ബോധിപ്പിച്ചു.

ലാഭേച്ഛയില്‍ മുങ്ങിനില്ക്കുന്ന ഇന്നിന്‍റെ സാമൂഹ്യപരിസരത്ത് പാവങ്ങളോടും, തൊഴില്‍ രഹിതരോടും, ദുര്‍ബലരോടുമുള്ള ‘ഐക്യദാര്‍ഢ്യം’ എന്ന പ്രയോഗം ഒരു ശാപവാക്കായി മാറിയിട്ടുണ്ടെന്നും പാപ്പാ സന്ദേശത്തില്‍ പ്രസ്താവിച്ചു. വിശ്വാസം പഠിപ്പിക്കുന്ന ലളിതവും സാവകാശമെങ്കിലും, നീതിനിഷ്ഠമായ സഹകരണ പ്രസ്താനങ്ങളിലൂടെ സാമ്പത്തിക വികസത്തിനും മാനവപുരോഗതിക്കും ക്രൈസ്തവര്‍ വഴിതെളിക്കണമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. ലോകത്തിന്‍റെ സാമൂഹ്യ സാമ്പത്തിക പ്രതിസന്ധികള്‍ക്ക് ഇന്നും മാര്‍ഗ്ഗരേഖയായി നില്ക്കുന്ന ലിയോ പതിമൂന്നാമന്‍ പാപ്പായുടെ Rerum Novarum, ‘തൊഴിലാളികളുടെ അവസ്ഥ’ എന്ന ചാക്രിക ലേഖനത്തെ പാപ്പാ മാതൃകയായി സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.
Reported : nellikal, sedoc









All the contents on this site are copyrighted ©.