2013-11-25 20:43:21

പ്രസിഡന്‍റ് പ്യൂടിന്‍
വത്തിക്കാനിലെത്തി പാപ്പായെ സന്ദര്‍ശിച്ചു


26 നവംബര്‍ 2013, വത്തിക്കാന്‍
റഷ്യന്‍ പ്രസിഡിന്‍റ് വ്ലാഡിമീര്‍ പ്യൂടിന്‍ നവംബര്‍ 25-ാം തിയതി തിങ്കളാഴ്ച വത്തിക്കാനിലെത്തി പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി. പ്രാദേശിക സമയം വൈകുന്നേരം 5 മണിക്ക് വത്തിക്കാനിലെ പേപ്പല്‍ വസതിയിലെത്തി സൗഹൃദകൂടിക്കാഴ്ച നടത്തുന്ന പ്യൂടിന്‍റെ പാപ്പാ ഫ്രാന്‍സിസുമായുള്ള പ്രഥമകൂടിക്കാഴ്ചയും, വത്തിക്കാനിലേയ്ക്കുള്ള 4-ാമത്തെ ഔദ്യോഗിക സന്ദര്‍ശനവുമാണ്.

1990-മുതല്‍ വത്തിക്കാനുമായി നയതന്ത്ര ബന്ധമുള്ള രാജ്യാമാണ് റഷ്യ. ആര്‍ച്ചുബിഷപ്പ് ഫ്രാന്‍ചെസ്ക്കോ കൊളാസ്സോനോയാണ് ഇപ്പോഴത്തെ റഷ്യയിലെ വത്തിക്കാന്‍റെ സ്ഥാനപതി. ബോറിസ് യെല്‍സിന്‍, മിഖയേല്‍ ഗൊര്‍ബാഷേവ് എന്നിവരും വത്തിക്കാനിലെത്തി ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായുമായി കൂടികാഴ്ച നടത്തിയിട്ടുള്ള മുന്‍പ്രസിഡന്‍റുമാരാണ്. പ്യൂടിന്‍റെ ആദ്യരണ്ടു സന്ദര്‍ശനങ്ങള്‍ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായുടെ കാലത്തും, മൂന്നാമത്തേത് ബനഡിക്ട് 16-ാമന്‍ പാപ്പായുടെ കാലത്തുമായിരുന്നു.

പീറ്റേഴ്സ്ബര്‍ഗ് ജി 20 സമ്മേളനത്തോടനുബന്ധിച്ച് കഴിഞ്ഞ സെപ്റ്റംബര്‍ 4-ന് സിറിയയുടെ സമാധാനാഭ്യാര്‍ത്ഥനയുമായി പാപ്പാ ഫ്രാന്‍സിസ് പ്രസിഡന്‍റ് പ്യൂടിന് കത്തയച്ചത് സൗഹൃദബന്ധത്തിന്‍റെ തുടക്കമാണെന്നു പറയാം.
Reported : nellikal, sedoc








All the contents on this site are copyrighted ©.