2013-11-22 20:09:10

വയോധികരുടെ ശുശ്രൂഷയില്‍
സഭ കൂടുതല്‍ ശ്രദ്ധപതിക്കും


22 നവംബര്‍ 2013, വത്തിക്കാന്‍
രോഗീപരിചാരകരുടെ ശുശ്രൂഷയ്ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ 28-ാമത് അന്തര്‍ദേശിയ സമ്മേളനം വത്തിക്കാനില്‍ ആരംഭിച്ചു. വയോധികരുടെ ശുശ്രൂഷയെ കേന്ദ്രീകരിച്ചാണ് ഇക്കുറി സമ്മേളനം നടക്കുന്നത്.
പ്രായമായവരില്‍ സാധാരണമായി കാണുന്ന ഞാഡിക്ഷയ രോഗങ്ങളെക്കുറിച്ചും, അത് വ്യക്തികളിലും സമൂഹത്തിലും ഉണര്‍ത്തുന്ന പ്രശനങ്ങളെയും ആശങ്കകളെയും കുറിച്ച് ത്രിദിന സമ്മേളനം പഠനം നടത്തുമെന്ന് രോഗീപരിചാരകര്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് സിഗ്മണ്ട് സിമോസ്ക്കി പ്രസ്താവനയിലൂടെ വ്യക്തമാക്കി.

നവംബര്‍ 21-ാം തിയതി വ്യാഴാഴ്ച രാവിലെ, മറിയത്തിന്‍റെ സമര്‍പ്പണത്തിരുനാളില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ആര്‍ച്ചുബിഷപ്പ് സിമോസ്ക്കിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിയോടെയാണ് സമ്മേളനത്തിന്‍റെ തിരശ്ശില ഉയര്‍ന്നത്. തന്നെത്തെ പൂര്‍ണ്ണമായി ദൈവത്തിനു സമര്‍പ്പിച്ച നസ്രത്തിലെ മറിയത്തിന്‍റെ മാതൃക രോഗീപരിചരണമേഖലയിലുള്ള ഏവര്‍ക്കും മാതൃകയാവട്ടെയെന്ന്, വചനപ്രഘോഷണത്തിലൂടെ ആര്‍ച്ചുബിഷപ്പ് സിമോസ്ക്കി സമ്മേളനത്തെ ഉദ്ബോധിപ്പിച്ചു.
Reported : nellikal, sedoc








All the contents on this site are copyrighted ©.