2013-11-22 19:57:16

ദൈവികകാരുണ്യം
തളംകെട്ടിനില്ക്കുന്ന നസ്രത്ത്


22 നവംബര്‍ 2013, നസ്രത്ത്
ദൈവികകാരുണ്യം തളംകെട്ടിനില്കുന്ന മണ്ണാണ് നസ്രത്തെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു.
പലസ്തീനായിലെ നസ്രത്തില്‍ ആരംഭിച്ച വിശ്വാസവര്‍ഷ പരിപാടികള്‍ക്ക് അയച്ച സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്.

സ്വന്തം ജനങ്ങളാല്‍ ക്രിസ്തു പരിത്യക്തനും പരീക്ഷണവിധേയനുമായ നസ്രത്തിലെ പ്രസിപ്പിറ്റേഷന്‍ മലയിലാണ് ഇസ്രായേലിന്‍റെ ടൂറിസം വിഭാഗത്തിന്‍റെ സഹോകരണത്തോടെയാണ് നവംബര്‍ 24-വരെ നീണ്ടുനില്ക്കുന്ന വിശ്വാസവത്സരത്തിന്‍റെ സമാപന ആഘോഷങ്ങള്‍ നടക്കുന്നത്. പരിപാടികള്‍ക്ക് തുടക്കമായിട്ട് ലത്തീന്‍ പാത്രിയര്‍ക്കിസ് ഫവദ് ത്വാലിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ നസ്രത്തിലെ മലയിലെ പ്രത്യേക വേദിയില്‍ ദിവ്യബലിയര്‍പ്പിക്കപ്പെട്ടു. ലോകത്തിന്‍റെ നാനാഭാഗത്തുനിന്നും എത്തിയ ഏഴായിരത്തിലേറെ വിശ്വാസികളും തീര്‍ത്ഥാടകരും ദിവ്യബലിയില്‍ പങ്കുചേര്‍ന്നു. ദിവ്യബലിമദ്ധ്യേ പാപ്പായുടെ സന്ദേശം വായിച്ചു.

ദൈവിക കാരുണ്യവും സ്നേഹവും മനുഷ്യര്‍ക്ക് ലഭ്യമാക്കിക്കൊണ്ട് ജീവിച്ച ക്രിസ്തുവിന്‍റെ പാദസ്പര്‍ശമേറ്റ വിശുദ്ധനാട്ടില്‍ ജീവിക്കുന്നവര്‍ക്കും, അവിടെ തീര്‍ത്ഥാടകരായി എത്തുന്ന ഏവര്‍ക്കും ക്രിസ്ത്വാനുഭവം ലഭിച്ച്, ദൈവസ്നേഹത്തിലും സമാധാനത്തിലും വളരാന്‍ ഇയടാവട്ടെയെന്ന് പാപ്പാ സന്ദേശത്തില്‍ ആശംസിച്ചു.
Reported : nellikal, sedoc








All the contents on this site are copyrighted ©.