2013-11-22 20:14:08

ആര്‍ച്ചുബിഷപ്പ് കൊണ്‍ചെസ്സാവോ
പ്രബന്ധമവതരിപ്പിക്കും


22 നവംബര്‍ 2013, വത്തിക്കാന്‍
വത്തിക്കാന്‍റെ 28-ാമത് രോഗീപരിചാരകരുടെ സമ്മേളനത്തില്‍ ഡല്‍ഹി അതിരൂപതയുടെ മുന്‍മെത്രാപ്പോലീത്താ ആര്‍ച്ചുബിഷപ്പ് വിന്‍സെന്‍റ് കൊണ്‍ച്ചെസ്സാവോ പ്രബന്ധം അവതരിപ്പിക്കും. വയോധികരുടെ പരിചരണം, പ്രതിപാദ്യവിഷയമാക്കിയിരിക്കുന്ന സമ്മേളനത്തിന്‍റെ സമാപനദിനം, നവംബര്‍ 23-ാം തിയതിയാണ് ആര്‍ച്ചുബിഷപ്പ് കൊണ്‍ച്ചെസ്സാവോ ‘വയോധികരുടെ പരിചരണത്തില്‍ സഭയുടെ പങ്കി’നെക്കുറിച്ച് സംസാരിക്കുന്നത്.

ബാംഗളൂരിലെ സെന്‍റ് ജോണ്‍സ് മെഡിക്കല്‍ കോളെജിന്‍റെ ന്യൂറോ വിഭാഗം പ്രഫസര്‍, ഡോക്ടര്‍ തോമസ് മാത്യുവും, എഴുന്നൂറിലേറെ ഗവേഷകരും, ഡോക്ടര്‍മാരും, മനഃശാസ്ത്രവിദഗ്ദ്ധരും, വയോധികരുടെ ശുശ്രൂഷയില്‍ വ്യാപൃതരായിരിക്കുന്ന സന്നദ്ധസംഘനാ പ്രതിനികളും പങ്കെടുക്കുന്ന സമ്മേളത്തില്‍, ഭാരതത്തെ പ്രതിനിധീകരിച്ച് എത്തിയിട്ടുണ്ട്.
Reported : nellikal, sedoc









All the contents on this site are copyrighted ©.