2013-11-21 19:45:31

ഏവരും വിശുദ്ധിയിലേയ്ക്ക്
വിളിക്കപ്പെട്ടിരിക്കുന്നു


21 നവംബര്‍ 2013, വത്തിക്കാന്‍
ഏവരും വിശുദ്ധിയിലേയ്ക്ക് വിളിക്കപ്പെട്ടിരിക്കുന്നവെന്ന്, പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.
വിശുദ്ധരാകാനുള്ള വിളി കുറച്ചുപോരുടെ കുത്തകാവകാശമല്ലെന്നും, എല്ലാവരും വിശുദ്ധിയിലേയ്ക്കു വിളിക്കപ്പെട്ടിരിക്കുന്നുവെന്നും നവംമ്പര്‍ 21-ാം തിയതി വ്യാഴാഴ്ച കണ്ണിചേര്‍ത്ത ട്വിറ്റ് സന്ദേശത്തിലൂടെ
പാപ്പാ ഉദ്ബോധിപ്പിച്ചു.

ആഗോളസഭ നവംബറില്‍ ആചരിക്കുന്ന സകലവിശുദ്ധരുടെയും സകലപരേതാന്മാക്കളുടെയും അനുസ്മരണത്തോട് അനുബന്ധിച്ചാണ് പാപ്പാ വിശുദ്ധരെക്കുറിച്ചും ജീവിതവിശുദ്ധിയെക്കുറിച്ചും ട്വിറ്ററില്‍ ചിന്തകള്‍ പങ്കുവച്ചത്.
അനുദിനജീവിതത്തിന് ഉതകുന്നത സാരോപദേശങ്ങള്‍ ലത്തീന്‍, ഇംഗ്ലീഷ്, അറബി, ചൈനീസ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പങ്കുവയ്ക്കുന്ന പാപ്പാ ഫ്രാന്‍സിസ് ഇന്ന് ഡിജിറ്റല്‍ ലോകത്തെ ജനപ്രീതിയാര്‍ജ്ജിച്ച ആത്മീയതാരമാണ്. @pontifex എന്ന ഹാന്‍ഡിലിലാണ് പാപ്പാ അനുദിനം ജീവല്‍ബന്ധിയായ ഹ്രസ്വസന്ദേശം നല്കുന്നത്.

Haud paucorum proprium est ius sanctitate insigniri, ad quam vere omnes contra destinentur.
To be saints is not a privilege for the few, but a vocation for everyone.
إن القداسة ليست امتيازا لقليلين، وإنما هي دعوة للجميع.
Reported : nellikal, sedoc








All the contents on this site are copyrighted ©.