2013-11-20 18:27:27

‘സുവിശേഷ സന്തോഷം’ പാപ്പായുടെ
പ്രഥമ അപ്പസ്തോലിക പ്രബോധനം


പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രഥമ അപ്പസ്തോലിക പ്രബോധനം ഉടനെ പ്രകാശനം ചെയ്യപ്പെടും. Evangelii Gaudium, the joy of the Gospels ‘സുവിശേഷ സന്തോഷം’ എന്നാണ് നവംബര്‍ 24-ാം തിയതി ഞായറാഴ്ച വിശ്വാസവര്‍ഷാചരണത്തിന്‍റെ സമാപന ദിവ്യബലിമദ്ധേ പാപ്പാ പ്രകാശനംചെയ്യുന്ന അപ്പസ്തോലിക പ്രബോധനത്തിന്‍റെ ശീര്‍ഷകം. ക്രിസ്തുവിന്‍റെ സുവിശേഷവുമായി ബന്ധപ്പെട്ട് ഇന്നത്തെ ലോകത്ത് സഭയുടെ നിലപാടു വ്യക്തമാക്കുന്ന പാപ്പാ ഫ്രാന്‍സിസ് അപ്പസ്തോലിക പ്രബോധനമായി വിശ്വാസവര്‍ഷാന്ത്യത്തില്‍ പുറത്തുകൊണ്ടുവരുന്നത്.

നവംബര്‍ 26-ാം തിയതി ചൊവ്വാഴ്ച രാവിലെ പ്രാദേശിക സമയം 11.30-ന് വത്തിക്കാന്‍റെ വാര്‍ത്താകേന്ദ്രത്തില്‍ നടത്തപ്പെടുന്ന സമ്മേളനത്തില്‍ പാപ്പായുടെ പുതിയ പ്രബോധനം മാധ്യമ ലോകത്തിനു ലഭ്യാമാക്കുമെന്നും വത്തിക്കാന്‍റെ പ്രസ്താവന വെളിപ്പെടുത്തി. നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് റൈനോ ഫിസിക്കേലാ, മെത്രാന്മാരുടെ സിനഡിന്‍റെ ജനറല്‍ സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് ലൊറേന്‍സോ ബാള്‍ദിസ്സേരി, സാമൂഹ്യ സമ്പര്‍ക്ക മാധ്യമങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് കൗഡിയോ മരീയ ചേലി എന്നിവരായിരിക്കും സഭയുടെ പുതിയ പ്രബോധനം മാധ്യമ ലോകത്തിന് പരിചയപ്പെടുത്തുന്നതെന്നും പ്രസ്താവന വ്യക്തമാക്കി.
Reported : nellikal, sedoc








All the contents on this site are copyrighted ©.