2013-11-20 18:35:14

അപരന്‍റെ രൂപം കൃത്യവും
വസ്തുനിഷ്ഠവുമായിരിക്കണം


20 നവംബര്‍ 2013, വിയന്നാ
അപരനോടുള്ള സമീപനത്തില്‍ വസ്തുനിഷ്ഠത പാലിക്കണമെന്ന്,
മതാന്തരസംവാദങ്ങള്‍ക്കായുള്ള അന്തര്‍ദേശിയ സംഘടന, കായ്സിദിലെ (kaiciid- King Abdhullah International Centre for Interreligious Intercultural Dialogue) വത്തിക്കാന്‍റെ പ്രതിനിധി, മോണ്‍സീഞ്ഞോര്‍ മിഗുവേല്‍ ഐസോ പ്രസ്താവിച്ചു.
വിയന്നയില്‍ നവംബര്‍ 19-ാം തിയതി സമാപിച്ച കിങ് അബ്ദുള്ള സ്മാരക മതാന്തരസംവാദ പ്രസ്ഥാനത്തിന്‍റെ സമ്മേളനത്തിലാണ് വത്തിക്കാന്‍റെ പ്രതിനിധി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

‘അപരന്‍റെ രൂപം,’ എന്ന പ്രമേയവുമായി നവംബര്‍ 19-ല്‍ സമാപിച്ച ത്രിദിന അന്തര്‍ദേശിയ സമ്മേളനത്തില്‍, ഇതര മതങ്ങളുടെ മൂല്യങ്ങളും സാംസ്ക്കാരിക പൈതൃകവും കൃത്യതയോടും മാന്യതയോടുംകൂടെ ആദരിക്കണമെന്നും, ഇന്ന് ലോകത്ത് വളര്‍ന്നുവരുന്ന മതവിദ്വേഷത്തിന്‍റെ മനോഭാവത്തിന് പ്രായോഗികമായ പ്രതിവിധികള്‍ കണ്ടെത്തണമെന്നും, ഇതര മതങ്ങള്‍ പരസ്പരം വസ്തുനിഷ്ഠവും സുതാര്യവുമായ പരസ്പരബന്ധം പുലര്‍ത്തണമെന്നും വത്തിക്കാന്‍ പ്രതിനിധി, മോണ്‍. മിഗുവേല്‍ ഐസോ സമ്മേളനത്തോട് അഭ്യര്‍ത്ഥിച്ചു. ആഗോളതലത്തില്‍ 400 പ്രതിനിധകള്‍ പങ്കെടുത്ത സമ്മേളനം മതസൗഹാര്‍ദ്ദത്തിന്‍റെയും സംവാദത്തിന്‍റെയും മേഖലയില്‍ വളരെ പ്രായോഗികവും ഒപ്പം ആദര്‍ശപരവുമായ കാര്യങ്ങള്‍ രണ്ടു ദിവസങ്ങളിലായി നടന്ന പഠനശിബരത്തിലൂടെയും ചര്‍ച്ചകളിലൂടെയും കണ്ടെത്തിയെന്ന്, സംഘടയുടെ വക്താവ് ക്രിസ്റ്റൊഫര്‍ ആല്‍ത്തിയെരി വിയെന്നയില്‍ ഇറക്കിയ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
Reported : nellikal, sedoc








All the contents on this site are copyrighted ©.