2013-11-18 20:05:50

ഹൈന്ദവസഹോദരങ്ങള്‍
ക്രിസ്തു വിരുദ്ധരല്ലെന്ന്


18 നവംബര്‍ 2015, റോം
ഭാരതത്തിലെ ഹൈന്ദവ സഹോദരങ്ങള്‍ ക്രിസ്തുവിനോ സുവിശേഷത്തിനോ എതിരല്ലെന്ന്, ആര്‍ച്ചുബിഷപ്പ് മേനാംപറമ്പില്‍ പ്രസ്താവിച്ചു. റോമിലെ ഊര്‍ബന്‍ യൂണിവേഴ്സിറ്റി നല്കിയ ‘മിഷണറി ഡോക്ടര്‍ പുരസ്ക്കാരം’ സ്വീകരിച്ചുകൊണ്ടു നടത്തിയ മറുപടി പ്രസംഗത്തിലാണ് ആര്‍ച്ചുബിഷപ്പ് മേനാംപറമ്പില്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

സുവിശേഷജോലിയില്‍ വ്യാപൃതരായിരിക്കുന്നവരില്‍നിന്നും സമൂഹത്തില്‍ വളര്‍ന്നുവരുന്ന വിപരീതാത്മകമായ അഭിപ്രായങ്ങളും ചിന്താരീതികളുമാണ് പ്രശ്നങ്ങളായി വളരുന്നതും, ‘ക്രൈസ്തവ വിരുദ്ധ’മെന്ന് വ്യാഖ്യാനിക്കപ്പെടുന്നതെന്നും പരിചയസമ്പന്നനായ മിഷണറി, ആര്‍ച്ചുബിഷപ്പ് മേനാംപറമ്പില്‍ പ്രസ്താവിച്ചു.

എതിര്‍പ്പുകള്‍ ഉണ്ടെങ്കിലും മിഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, തുറവോടും അത്മവിശ്വാസത്തോടുംകൂടെ പ്രവര്‍ത്തിക്കണമെന്ന് 50 വര്‍ഷക്കാലം വടക്കെ ഇന്ത്യയിലെ മിഷ്യന്‍ പ്രവിശ്യയില്‍ തന്‍റെ ജീവിതം ചിലവൊഴിച്ച ആര്‍ച്ചുബിഷപ്പ് മേനാംപറമ്പില്‍ അഭിപ്രായപ്പെട്ടു.
Reported : nellikal, Raido Vatican








All the contents on this site are copyrighted ©.