2013-11-18 18:59:27

പൗരസ്ത്യ സഭാതലവന്മാര്‍
വത്തിക്കാനിലെത്തി


18 നവംബര്‍ 2013, വത്തിക്കാന്‍
പൗരസ്ത്യ സഭാതലവന്മാര്‍ വത്തിക്കാനില്‍ സമ്മേളിക്കുന്നു. നവംബര്‍ 19-മുതല്‍ 22-വരെ തിയിതകളിലാണ് പൗരസ്ത്യ സഭാകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ സമ്പൂര്‍ണ്ണസമ്മേളനം വത്തിക്കാനില്‍ ചേരുന്നത്.
ലോകത്തിലുള്ള വിവിധ കത്തോലിക്കാ പൗരസ്ത്യ സഭാതലവന്മാരായ പാത്രിയാര്‍ക്കിസുമാര്‍, കര്‍ദ്ദിനാളന്മാര്‍, മെത്രാപ്പോലീത്താമാര്‍ എന്നിവര്‍ക്കു പുറമെ, സമ്പൂര്‍ണ്ണ സമ്മേളനത്തിളെ ഔദ്യോഗിക അംഗങ്ങളായ വത്തിക്കാന്‍റെ വിവിധ ഭരണവിഭാഗങ്ങളില്‍പ്പെട്ടവരും പാപ്പായുടെ അദ്ധ്യക്ഷതയില്‍ച്ചേരുന്ന ചതുര്‍ദിന സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന്, പൗരസ്ത്യസഭകളുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ ലിയനാര്‍ഡോ സാന്ദ്രി അറിയിച്ചു.

‘പൗരസ്ത്യസഭകള്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ ജൂബലിവര്‍ഷത്തില്‍’ എന്ന പ്രമേയവുമായിട്ടാണ് പൗരസ്ത്യസഭാ തലവന്മാര്‍ വത്തിക്കാനില്‍ സമ്മേളിക്കുന്നത്. പൗരസ്ത്യസഭകളുടെ നിജസ്ഥിതിയെക്കുറിച്ചും വികസന പദ്ധതികളെക്കുറിച്ചുമുള്ള അഭിപ്രായപ്രകടനങ്ങള്‍ക്ക് സഭാപിതാക്കന്മാര്‍ക്ക് അവസരം ലഭിച്ചതുപോലെ, പാപ്പാ ഫ്രാന്‍സിസുമായി സംവദിക്കാനും സഭാപ്രവര്‍ത്തനങ്ങള്‍ പങ്കുവയ്ക്കാനുമുള്ള നല്ല അവസരമാണിതെന്നും സമ്മേളനത്തിന്‍റെ സംഘാടകന്‍, കര്‍ദ്ദിനാള്‍ സാന്ദ്രി പ്രസ്താവനയിലൂടെ വ്യക്തമാക്കി. 2010 - ഒക്ടോബര്‍ മാസത്തിലാണ് പാപ്പാ ബനഡിക്ടിന്‍റെ സാന്നിദ്ധ്യത്തില്‍ വത്തിക്കാനിലെ സിനഡു ഹാളിലാണ് പൗരസ്ത്യ സഭാതലവന്മാരുടെ കഴിഞ്ഞ സമ്മേളന നടന്നത്.
Reported : nellikal, sedoc
Photo : Latin Patriarch of Jerusalem Faud Twal with the Holy Father








All the contents on this site are copyrighted ©.