2013-11-18 19:49:16

ജീവിതത്തില്‍ അപരനെ
കനിവോടെ കാണുന്നവര്‍


18 നവംബര്‍ 2013, ഓസ്ട്രിയ
മത-സാംസ്ക്കാരിക വൈവിധ്യങ്ങള്‍ ലോകത്തിന്‍റെ സമൃദ്ധിയും സമ്പന്നതയുമായി കാണണമെന്ന്, മതാന്തര സംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ഷോണ്‍ ലൂയി റ്റൗറാന്‍ പ്രസ്താവിച്ചു.
വിയന്നയില്‍ നവംബര്‍ 18-ാം തിയതി തിങ്കളാഴ്ച സമാപിച്ച ‘കിങ് അബ്ദുള്ള ബിന്‍ അസ്സീസ് അന്തര്‍ദേശിയ മത-സാംസ്ക്കാരിക കേന്ദ്ര’ത്തിന്‍റെ സമ്മേളനത്തിലാണ് വത്തിക്കാന്‍റെ പ്രതിനിധി, കര്‍ദ്ദിനാള്‍ റ്റൗറാന്‍ മതസൗഹൃദത്തിന്‍റെ
പാത ചൂണ്ടിക്കാണിച്ചത്. അപരന്‍റെ രൂപം, the image of the other എന്ന വിഷയമാണ് ഈ വര്‍ഷം സംഘടന പഠനവിഷയമാക്കിയത്.

സൗദി അറേബ്യാ, സ്പെയിന്‍, ഓസ്ട്രിയ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച മതസൗഹാര്‍ദ്ദത്തിന്‍റെയും സാഹോദര്യത്തിന്‍റെ സംഘടന KAICIID-ലെ ഔദ്യോഗിക നീരീക്ഷകനാണ് വത്തിക്കാന്‍റെ പ്രതിനിധി. അപരനെ കനിവോടു കാണുന്നവര്‍ നീതിയോടും സത്യസന്ധമായും തങ്ങളിലേയ്ക്കും തിരിയുവാന്‍ ഇടയാകുമെന്ന് കര്‍ദ്ദിനാള്‍ താവ്റാന്‍ തന്‍റെ പ്രഭാഷണത്തില്‍ അഭിപ്രായപ്പെട്ടു. അപരിലേയ്ക്കും മറ്റു മതങ്ങളെയും നാം സാഹോദര്യത്തില്‍ സമീപിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നത്, പൊതുനന്മയ്ക്കായി സന്മനസ്സുള്ള സകലരോടും നല്ല മനസ്സോടെ ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കാനുള്ള സന്നദ്ധതയാണ് പ്രകടമാക്കുന്നതെന്ന് കര്‍ദ്ദിനാള്‍ റ്റൗറാന്‍ തന്‍റെ പ്രഭാഷണത്തില്‍ വ്യക്തമാക്കി.
Reported : nellikal, sedoc








All the contents on this site are copyrighted ©.