2013-11-14 19:22:55

പാപ്പായുടെ പ്രബോധനങ്ങള്‍
കാലികമായ സുവിശേഷമെന്ന്


14 നവംബര്‍ 2013, റോം
സൈദ്ധാന്തികമല്ലാത്ത, എന്നാല്‍ ധാര്‍മ്മികത നിറഞ്ഞ പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രബോധനങ്ങള്‍ കാലികമായ സുവിശേഷമാണെന്ന്, ഇറ്റാലിയന്‍ പ്രസിഡന്‍റ് ജോര്‍ജ്ജ് നെപ്പോളിത്താനോ പ്രസ്താവിച്ചു. പ്രസിഡിന്‍റിന്‍റെ മന്ദിരത്തിലേയ്ക്കുള്ള പാപ്പ ഫ്രാന്‍സിസിന്‍റെ പ്രഥമ സന്ദര്‍ശവേളയില്‍ നടത്തിയ സ്വാഗതപ്രഭാഷണത്തിലാണ് പ്രസിഡന്‍റ് നെപ്പോലിത്താനോ ഇങ്ങനെ പ്രസ്താവിച്ചത്. മനുഷ്യരെ, വിശിഷ്യാ പാവങ്ങളെ വ്യക്തികളായും വ്യക്തിപരമായി കാണാനുള്ള പാപ്പായുടെ സാമൂഹ്യവീക്ഷണം സമകാലീന സംസ്ക്കാരത്തെ സുവിശേഷ വെളിച്ചത്തില്‍ പുനരാവിഷ്ക്കരിക്കുന്ന നവമായ വീക്ഷണമാണെന്ന് പ്രസിഡന്‍റ് നെപ്പോളിത്താനോ തന്‍റെ സ്വാഗതപ്രഭാഷണത്തില്‍ ആമുഖമായി പ്രസ്താവിച്ചു.

കരിനാല്‍ കൊട്ടാരം : ഇന്നത്തെ പ്രസിഡന്‍റെ മന്ദിരം, കുരിനാല്‍ കുന്നിലെ കൊട്ടാരം ഒരിക്കല്‍ പാപ്പാമരുടെ വസതിയായിരുന്നു. 1870-ല്‍ ഇറ്റലി സാമ്പാജ്യം റോം ബലമായി കീഴ്പ്പെടുത്തിയതോടെ പാപ്പായുടെ കുരിനാല്‍ കുന്നിലെ വസതി രാജാധീനത്തിലായി. കാലക്രമത്തില്‍ ഇറ്റാലിയന്‍ സര്‍ക്കാരും വത്തിക്കാനും തമ്മിലുള്ള ബന്ധം നവീകരിക്കപ്പെടുകയും മെച്ചപ്പെടുകയും ചെയ്തിട്ടുണ്ടെങ്കിലും, പ്രസിഡഷ്യല്‍ പാലസിലേയ്ക്കുള്ള പാപ്പായുടെ സന്ദര്‍ശനം ജനഹൃദയങ്ങലില്‍ ചരിത്രസ്മരണകള്‍ ഉണര്‍ത്തുന്നതാണ്. ഒരിക്കല്‍ പാപ്പായുടെ പുണ്യനഗരമായിരുന്നു റോമാ നഗരം, ഇന്ന് ഇറ്റലിയുടെ തലസ്ഥാനമാണ്. സഭയുടെ പ്രാധാന്യവും സഭതലവനായ പാപ്പായും പ്രസക്തിയും ഇറ്റാലിയന്‍ സര്‍ക്കാര്‍ ഏറ്റുപറയുന്ന സന്ദര്‍ഭമാണ് പാപ്പായുടെ സന്ദര്‍ശനം. 1946-ല്‍ രാജഭരണത്തിന് സമാപ്തികുറിച്ച് ജനായത്ത ഭരണവും മതേതര രാഷ്ട്രവും വളര്‍ത്തിയെടുത്ത ഇറ്റലി വത്തിക്കാനുമായി വളരെ തനതും ഹൃദ്യവുമായ ബന്ധമാണ് നിലനിര്‍ത്തുന്നത്. 1929-ല്‍ വത്തിക്കാനും ഇറ്റലിയുമായി നടന്ന അനുരജ്ഞനവും (conciliazione) ലാറ്ററന്‍ പാലസില്‍, ഇന്നത്തെ ലാറ്ററന്‍ ബസിലിക്കയില്‍ നടത്തപ്പെട്ട ഉടമ്പടിയും ഇരുപക്ഷവും തമ്മിലുള്ള നവമായ ബന്ധത്തിന് പാരസ്പര്യത്തിന്‍റെ പാത തുറന്നിട്ടുണ്ട്.
Reported : nellikal, sedoc








All the contents on this site are copyrighted ©.