2013-11-13 19:48:06

സ്തബ്ധനാക്കിയ ദുരന്തമെന്ന്
കര്‍ദ്ദിനാള്‍ ലൂയി താഗ്ലേ


13 നവംമ്പര്‍ 2013, മാനില
ദുരന്തദൃശ്യങ്ങള്‍ കണ്ട താന്‍ സ്തബ്ധവാചനായെന്ന്, മാനിലാ അതിരൂപതാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ലൂയി താഗ്ലേ പ്രസ്താവിച്ചു.
നവംമബര്‍ 10-ന് ഫിലപ്പീന്‍സിന്‍റെ തെക്കുപടിഞ്ഞാറന്‍ തീരങ്ങളില്‍ ആഞ്ഞടിച്ച ഹൈയ്യാന്‍ കൊടുങ്കാറ്റന്‍റെ ദുരന്തങ്ങളെക്കുറിച്ച് വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് കര്‍ദ്ദിനാള്‍ തേഗ്ലേ ഇങ്ങനെ പ്രസ്താവിച്ചത്.

10,000-ല്‍ ഏറെപ്പേരുടെ ജീവന്‍ അപഹരിക്കുകയും അനേകരെ ഭവനരഹിതരാക്കുകയും ചെയ്ത ദുരന്തഭൂമിയിലേയ്ക്കുള്ള സന്ദര്‍ശനം വേദനാജനകമായിരുന്നെങ്കിലും ഭീദിതമായ ദുരന്തമണ്ണില്‍ മനംനൊന്ത് താന്‍ സ്തബ്ധനായിപ്പോയെന്നും കര്‍ദ്ദിനാള്‍ പങ്കുവച്ചു. എന്നാല്‍ ലോകത്തിന്‍റെ നാനാഭാഗത്തുനിന്നും സന്മസ്സുള്ളവരില്‍നിന്നും ധാരാളമായി ലഭിക്കുന്ന സ്നേഹവും, സാന്ത്വനവും സഹായവും ധൈര്യം പകരുന്നതാണെന്നും, ദൈവത്തില്‍ ആശ്രയിച്ച് ഇനിയും മുന്നേറാന്‍ ഫിലിപ്പീന്‍സിലെ ജനങ്ങള്‍ക്ക് കരുത്തുലഭിക്കുമെന്നും കര്‍ദ്ദാനാള്‍ വത്തിക്കാന്‍ റേഡിയോയെ അറിയിച്ചു.
വിനാശത്തിന്‍റെ കൂമ്പാരങ്ങള്‍ക്കപ്പുറവും സാധാരണ ജനങ്ങളില്‍ കുമിഞ്ഞുപൊങ്ങുന്ന കൂട്ടായ്മയുടെ സ്നേഹവും പങ്കുവയ്ക്കലും ആശ്വാസദായകവും പ്രത്യാശ പകരുന്നതുമാണെന്നും കര്‍ദ്ദാനാള്‍ വികാരനിര്‍ഭരനായി അഭിമുഖത്തില്‍ പ്രസ്താവിച്ചു.
Reported : nellikal, sedoc








All the contents on this site are copyrighted ©.