2013-11-13 19:26:48

പാപ്പായുടെ മൗലികചിന്തകള്‍
പുസ്തകരൂപത്തില്‍


13 നവംബര്‍ 2013, വത്തിക്കാന്‍
പാപ്പാ ഫ്രാന്‍സിസിന്‍റെ മൗലികചിന്തകള്‍ പുസ്തകരൂപത്തില്‍ പുറത്തിറങ്ങി. ‘എന്‍റെ വാതിലുകള്‍ തുറന്നിരിക്കുന്നു,’
My door is always open എന്ന ശീര്‍ഷകത്തിലാണ് പാപ്പായുടെ മൗലികചിന്തകള്‍ വിവിധ ഭാഷകളില്‍ നവംബര്‍ 13-ാം തിയതി ബുധനാഴ്ച റോമില്‍ പുറത്തിറങ്ങിയത്.

ആന്തോണിയോ സ്പരാദോ എന്ന ഈശോസഭാ വൈദികനുമായി പാപ്പാ ഫ്രാന്‍സിസ് നടത്തിയ 6 മണിക്കൂര്‍ നീണ്ടുനിന്ന അഭിമുഖത്തെ ആധാരമാക്കിയാണ് പാപ്പായുടെ നവമായ ചിന്താധാരകള്‍ പുറത്തുവന്നത്. ആഗസ്റ്റ് 19, 23, 29 തിയതികളിലാണ് തന്‍റെ ചിന്താധാരകള്‍ പാപ്പാ തുറന്നടിച്ചത്. നവംമ്പര്‍ 19-ന് റോമിലുള്ള civilta catholica മാസികയുടെ ഓഫിസില്‍നിന്നും ഫാദര്‍ അന്തോണിയോ സ്പരാദോ പാപ്പായുടെ അഭിമുഖം വിവിധ ഭാഷകളില്‍ പ്രസിദ്ധീകരിച്ചിരുന്നത് ലോകം ശ്രദ്ധിച്ചതാണ്. റോമില്‍നിന്നും പ്രസിദ്ധീകരിക്കുന്ന ‘ചിവില്‍ത്താ കത്തോലിക്കാ,’ കത്തോലീക്കാവീക്ഷണം എന്ന പ്രസിദ്ധമായ കത്തോലിക്കാ മാസികയുടെ പത്രാധിപരും, വത്തിക്കാന്‍റെ സമൂഹ്യസമ്പര്‍ക്ക മാധ്യമ കമ്മിഷന്‍റെയും സാംസ്കാരിക വിഭാഗത്തിന്‍റെയും ഉപദേശകസമിതി അംഗവുമാണ് 53-കാരനും ഇറ്റലിക്കാരനും ഈശോസഭാ വൈദികനുമായ ഫാദര്‍ അന്തോണിയോ സ്പരാദോ. സൈബര്‍ ദൈവശാസ്ത്രത്തിന്‍റെ ഉപജ്ഞാതാവുകൂടിയായ ഫാദര്‍ സ്പരാദോ തന്നെയാണ് ഇംഗ്ലീഷ്, ഇറ്റാലിയന്‍, ഫ്രഞ്ച് പോര്‍ച്ചുഗീസ്, പോളിഷ്, സ്പാനിഷ് എന്നീ ഭാഷകളില്‍ പ്രകാശനം ചെയ്യപ്പെട്ട ഗ്രന്ഥത്തിന്‍റെ സൂത്രധാരകനും പത്രാധിപരും.

ലാറ്റിനമേരിക്കന്‍ നാടുകളില്‍ സാധാരണ ജനങ്ങളുടെ ഇടയില്‍ ജീവിച്ചു തഴകിയ സുവിശേഷത്തില്‍നിന്നും സ്വാംശീകരിച്ച തന്‍റെ മൗലികചിന്തകളാണ് പാപ്പാ ബര്‍ഗോളിയോയുടെ മനസ്സില്‍നിന്നും അഭിമുഖത്തിലൂടെ പൊട്ടിയൊലിച്ചത്. പാപ്പാ പങ്കുവച്ച ചിന്തകള്‍ സഭയുടെ ഔദ്യോഗി പ്രബോധനമല്ലെങ്കിലും, വ്യക്തിഗതവും പ്രസക്തവുമായ നവീകരണത്തിന്‍റെ മൗലിക സത്യങ്ങളാണെന്ന് ഫാദര്‍ സ്പരാദോ പ്രകാശനവേളയില്‍ പങ്കുവച്ചു.
Reported : nellikal, sedoc








All the contents on this site are copyrighted ©.