2013-11-13 19:39:12

ഇറ്റാലിയന്‍ പ്രസിഡന്‍റുമായി
പാപ്പായുടെ കൂടിക്കാഴ്ച


13 നവംമ്പര്‍ 2013, വത്തിക്കാന്‍
പാപ്പാ ഫ്രാന്‍സിസ് ഇറ്റാലിയന്‍ പ്രസിഡന്‍റിനെ സന്ദര്‍ശിക്കുന്നു. നവംമ്പര്‍ 14-ാം തിയതി രാവിലെയാണ് പ്രസിസിഡന്‍റിന്‍റെ ചരിത്രപുരാതനമായ വസതി, ക്വിരിനാലെയിലെത്തി (Quirinale) ജോര്‍ജ്ജ് നെപ്പോളിത്താനോയുമായി കൂടിക്കാഴ്ച നടത്തുന്നത്. വത്തിക്കാനില്‍നിന്നും ഏകദേശം നാലു കിലോമീററര്‍ അകലെയുള്ള പ്രസിഡന്‍റിന്‍റെ മന്ദിരത്തിലേയ്ക്ക്
പാപ്പാ റോഡുമാര്‍ഗ്ഗം യാത്രചെയ്ത് പ്രാദേശിക സമയം രാവിലെ 10.30-ന് എത്തിച്ചേരും.

പ്രസിഡന്‍റുമായുള്ള സ്വകാര്യകൂടിക്കാഴ്ചയ്ക്കുശേഷം, 12 മണിക്ക് മന്ദിരത്തിലെ പ്രധാന ഹാളില്‍ പ്രസിഡന്‍റ് ജോര്‍ജ്ജിയോ നെപ്പോളിത്താനോയുടെയും, ഇറ്റാലിയന്‍ പ്രധാനമന്ത്രി ഹെന്‍ട്രീക്കാ ലേത്തായുടെയും നേതൃത്വത്തിലുള്ള പാര്‍ളിമെന്‍ററി അംഗങ്ങളെ പാപ്പാ അഭിസംബോധനചെയ്യും. സന്ദര്‍ശനമദ്ധ്യേ പാപ്പാ പ്രസിഡന്‍റിന്‍റെ പാലസിലുള്ള രണ്ടു ചെറിയ സൗകാര്യകപ്പേളകളും സന്ദര്‍ശിക്കുമെന്ന്, പ്രസിഡന്‍റിന്‍റെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവന വ്യക്തമാക്കി. പ്രസിഡന്‍ഷ്യന്‍ മന്ദിരത്തിലെ ജോലിക്കാരും അവരുടെ കുടുംബാംഗങ്ങളുമായുള്ള അനൗപചാരികമായി കൂടിക്കാഴ്ചയ്ക്കുശേഷം പാപ്പായും സംഘവും വത്തിക്കാനിലേയ്ക്ക് മടങ്ങും.
പ്രസിഡന്‍റ് ജോര്‍ജ്ജ് നെപ്പോളിത്താനോ ജൂണ്‍ മാസത്തില്‍ വത്തിക്കാനിലേയ്ക്കു നടത്തിയ സന്ദര്‍ശനത്തോടു പ്രത്യുത്തരിച്ചുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ ഈ ഹ്രസ്വസന്ദര്‍ശനമെന്ന് പരിശുദ്ധ സിംഹാസനത്തന്‍റെ വക്താവ് ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി അറിയിച്ചു.

ഇറ്റാലിയന്‍ പ്രസിഡന്‍റിന്‍റെ മന്ദിരത്തിലേയ്ക്കുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രഥമ സന്ദര്‍ശത്തില്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയേറ്റിന്‍റെ ഉപകാര്യദര്‍ശി, ആര്‍ച്ചുബിഷപ്പ് ആഞ്ചെലോ ബെച്ച്യൂവിന്‍റെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘവും റോമാ നഗരത്തിന്‍റെ ഹൃദയഭാഗത്തുള്ള ക്വരിനാലെയില്‍ എത്തും. വിദേശകാര്യങ്ങള്‍ക്കായുള്ള വത്തിക്കന്‍റെ സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് ഡോമിനിക്ക് മംമ്പേര്‍ത്തി, വത്തിക്കാന്‍ ഗവര്‍ണ്ണറേറ്റിന്‍റെ പ്രീഫെക്ട് കര്‍ദ്ദിനാള്‍ ബര്‍ത്തേല്ലോ, ഇറ്റാലിയന്‍ ദേശീയ മെത്രാന്‍ സമിതിയുടെ പ്രസഡന്‍റും ജനോവാ അതിരൂപതാദ്ധ്യക്ഷനുമായ കര്‍ദ്ദാനാള്‍ ആഞ്ചലോ ബഞ്ഞാസ്ക്കോ, റോമാ രൂപതയുടെ വികാരി ജനറാല്‍ കര്‍ദ്ദിനാള്‍ അഗസ്തീനോ വല്ലീനി, അപ്പസ്തോലിക അരമനയുടെ പ്രീഫെക്ട് ആര്‍ച്ചുബിഷപ്പ് ജോര്‍ജ്ജ് ജോന്‍സ്വെയിന്‍ എന്നിവരാണ് പാപ്പായുടെകൂടെ പ്രസിഡഷ്യന്‍ പാലസിലെത്തുന്ന പ്രതിനിധിസംഘം. Reported : nellikal, sedoc








All the contents on this site are copyrighted ©.