2013-11-13 18:12:41

ആര്‍ച്ചുബിഷപ്പ് ജോസഫ് കൂട്സ്
അമേരിക്കന്‍ മെത്രാന്‍സമിതിയുടെ പ്രസിഡന്‍റ്


13 നവംബര്‍ 2013, ബാള്‍ട്ടിമൂര്‍
ആര്‍ച്ചുബിഷപ്പ് ജോസഫ് കൂട്സ് അമേരിക്കയുടെ ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതിയെ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടു. നവംമ്പര്‍ 12-ാന് ബാല്‍ട്ടിമൂറിലെ ദേശീയ മെത്രാന്‍ സിമിതിയുടെ കാര്യാലയത്തില്‍ നടന്ന തിരഞ്ഞെടുപ്പിലാണ് ലൂയിവില്ലയുടെ മെത്രാപ്പോലീത്തയായി സേവനമനുഷ്ഠിക്കുന്ന ആര്‍ച്ചുബിഷപ്പ് ജോസഫ് കൂട്സ് പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടതെന്ന്,
സ്ഥാനമൊഴിയുന്ന പ്രസിഡന്‍റും, ന്യൂയോര്‍ക്ക് അതിരൂപതാദ്ധ്യക്ഷനുമായ ആര്‍ച്ചുബിഷപ്പ് തിമോത്തി ഡോലന്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

നവംബര്‍ 11 ആരംഭിച്ച മെത്രാന്‍സമിതിയുടെ ശരല്‍ക്കാല സംഗമം 14-ാം തിയതി വ്യാഴാഴ്ച സമാപിക്കുന്നതോടെ
പുതിയ പ്രസിഡന്‍റും വൈസ്പ്രസിഡന്‍റും മൂന്നു വര്‍ഷക്കാലം നീണ്ടുനില്ക്കുന്ന ഔദ്യോഗിക പദിവിയിലേയ്ക്ക് ആരോപിതരാകുമെന്നും കര്‍ദ്ദാനാല്‍ ഡലന്‍റെ പ്രസ്താവന അറിയിച്ചു. ഹൂസ്റ്റന്‍റെ മെത്രാപ്പോലീത്തയായ കര്‍ദ്ദാനാള്‍ ഡിനാര്‍ഡോയാണ് സമിതിയുടെ വൈസ്പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടെന്നും കര്‍ദ്ദാനാള്‍ ഡോലന്‍റെ പ്രസ്താവന വെളിപ്പെടുത്തി.
Reported : nellikal, sedoc








All the contents on this site are copyrighted ©.