2013-11-12 17:23:21

‘ഹയാന്‍’ ദുരന്തബാധിതര്‍ക്കുവേണ്ടി പാപ്പായുടെ പ്രാര്‍ത്ഥനാഭ്യര്‍ത്ഥന


12 നവംബര്‍ 2013, വത്തിക്കാന്‍
ഹയാന്‍ ചുഴലിക്കൊടുങ്കാറ്റ് ആഞ്ഞടിച്ച ഫിലിപ്പീന്‍സിനും വിയറ്റ്നാമിനും വേണ്ടി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രാര്‍ത്ഥനാഭ്യര്‍ത്ഥന. നവംബര്‍ 11ന് ട്വിറ്ററിലൂടെയാണ് പാപ്പ ഈ അഭ്യര്‍ത്ഥന നടത്തിയത്. “ഹയാന്‍ ചുഴലിക്കൊടുങ്കാറ്റിന്‍റെ കെടുതിയില്‍ കഴിയുന്ന ഫിലീപ്പീന്‍സിനേയും വിയറ്റ്നാമിനേയും മറ്റെല്ലാ സ്ഥലങ്ങളേയും നമുക്ക് അനുസ്മരിക്കാം. അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും അവരെ ഉദാരമായി സഹായിക്കുകയും ചെയ്യാം.” എന്നായിരുന്നു പാപ്പായുടെ ട്വീറ്റ്.








All the contents on this site are copyrighted ©.