2013-11-12 17:22:59

സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്നതിലെ മനോഹാരിത


12 നവംബര്‍ 2013, വത്തിക്കാന്‍
സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്നതിലെ മനോഹാരിതയെക്കുറിച്ച് പാപ്പാ ഫ്രാന്‍സിസിന്‍റെ ട്വീറ്റ്. നവംബര്‍ 11നാണ് ദൈവസ്നേഹം അനുഭവിച്ചറിയുന്നതിന്‍റെ മനോഹാരിതയെക്കുറിച്ച് പാപ്പ ട്വിറ്ററില്‍ പങ്കുവയ്ച്ചത്. “ദൈവം നമ്മെ സ്നേഹിക്കുന്നു. സ്നേഹിക്കുന്നതിന്‍റേയും സ്നേഹിക്കപ്പെടുന്നതിന്‍റേയും മനോഹാരിത കണ്ടെത്താന്‍ നമുക്കു സാധിക്കട്ടെ” എന്ന ആശംസയാണ് പാപ്പ ഔദ്യോഗിക ഹാന്‍ഡിലില്‍ പങ്കുവയ്ച്ചിരിക്കുന്നത്. @pontifex എന്ന ഹാന്‍ഡിലില്‍ ലാറ്റിന്‍, ഇറ്റാലിയന്‍, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ജര്‍മ്മന്‍, അറബി എന്നീ ഭാഷകളില്‍ പാപ്പ ഫ്രാന്‍സിസിന്‍റെ ട്വീറ്റുകള്‍ ലഭ്യമാണ്.
God loves us. May we discover the beauty of loving and being loved.
LATIN: Deus nos amat. Reperiamus quam pulchrum sit amare ac sentire nos amari.
Arabic: إن الله يحبنا. فدعونا نكتشف جمال أن نحب وأن نشعر بأننا محبوبون







All the contents on this site are copyrighted ©.