2013-11-12 17:22:13

ഇന്‍റര്‍നെറ്റ് സുവിശേഷവല്‍ക്കരണത്തിലെ വെല്ലുവിളികളെക്കുറിച്ച് ആര്‍ച്ചുബിഷപ്പ് ചേല്ലി


12 നവംബര്‍ 2013, ബാര്‍സെലോണ
ഇന്‍റര്‍നെറ്റിനെ സുവിശേഷവല്‍ക്കരിക്കുകയല്ല, ഇന്‍റര്‍നെറ്റിലൂടെ സുവിശേഷവല്‍ക്കരണം നടത്തുകയാണ് സഭയുടെ ദൗത്യമെന്ന് സാമൂഹ്യ സമ്പര്‍ക്ക മാധ്യമങ്ങള്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ക്ലൗദിയോ മരിയ ചേല്ലി. സമ്പര്‍ക്ക മാധ്യമങ്ങളെ സംബന്ധിച്ച രണ്ടാം വത്തിക്കാന്‍ സൂന്നഹദോസ് ഡിക്രി, ഇന്‍റര്‍ മിറിഫിക്കയുടെ (Inter Mirifica) സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് മാധ്യമരംഗത്തെ അജപാലന ശുശ്രൂഷാ ചുമതലയുള്ള യൂറോപ്യന്‍ മെത്രാന്‍മാര്‍ക്കുവേണ്ടി നടത്തിയ പഠനശിബിരത്തില്‍ പ്രബന്ധാവതരണം നടത്തുകയായിരുന്നു അദ്ദേഹം. 120 കോടിയിലേറെ പേര്‍ ഇന്ന് സോഷ്യല്‍ നെറ്റുവര്‍ക്കുകളില്‍ സജീവമാണ്. അവരോട് സുവിശേഷസന്ദേശം പങ്കുവയ്ക്കാന്‍ സഭയ്ക്ക് കടമയും അവകാശമുണ്ടെന്ന് പ്രസ്താവിച്ച ആര്‍ച്ചുബിഷപ്പ്, അതേസമയം, സൈബര്‍ ലോകത്തെ അപായസാദ്ധ്യതകളും ഇന്‍റര്‍നെറ്റിന്‍റെ പരിമിതിയും വിസ്മരിക്കരുതെന്നും മെത്രാന്‍മാരെ ഓര്‍മ്മിപ്പിച്ചു. സ്പെയിനിലെ ബാര്‍സലോണാ പട്ടണത്തില്‍ നടന്ന പഠനശിബിരത്തില്‍ വച്ച് യൂറോപ്പിലെ കത്തോലിക്കാ മെത്രാന്‍മാരുടെ സംയുക്ത സമിതിയുടെ പുതിയ വെബ്സൈറ്റിന്‍റെ ഉത്ഘാടനവും നടന്നു (www.ccee.eu.).








All the contents on this site are copyrighted ©.