2013-11-07 19:37:35

യുവജനദിന സന്ദേശങ്ങള്‍
വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു


7 നവംബര്‍ 2013, വത്തിക്കാന്‍
യുവജനദിനം – (2014, 15, 16 വര്‍ഷങ്ങളിലെ) മൂന്നു വര്‍ഷത്തേയ്ക്കുള്ള സന്ദേശങ്ങള്‍ പാപ്പാ ഫ്രാന്‍സിസ് പ്രഖ്യാപിച്ചു.
2014-ല്‍ 29-ാമത് ലോക യുവജനസമ്മേളനത്തിന്‍റെ വിഷയം. “ആത്മനാ ദാരിദ്ര്യമുള്ളവര്‍ ഭാഗ്യവാന്മാര്‍ എന്തെന്നാല്‍ ദൈവരാജ്യം നിങ്ങളുടേതത്രേ...” (മത്തായി 5, 3) എന്നതും,
2015-മാണ്ടില്‍ 30-ാമത് യുവജനദിനത്തിന്‍റെ സന്ദേശം “ഹൃദയവിശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍, നിങ്ങള്‍ ദൈവത്തെ ദര്‍ശിക്കും... “ (മത്തായി 5, 8) എന്നും,
2016-ല്‍ പോളണ്ടിലെ ക്രാക്കോയില്‍ സമ്മേളിക്കുന്ന ആഗോള യുവസംഗമത്തിനുള്ള വിഷയം...
“കാരുണ്യമുള്ളവര്‍ അനുഗ്രഹീതരാകുന്നു, നിങ്ങള്‍ക്ക് കരുണ ലഭിക്കും,”
(മത്തായി, 5, 7) എന്നതുമാണ്.

യുവജനദിനങ്ങളുടെ മൂന്നു വര്‍ഷത്തേയ്ക്കുള്ള സന്ദേശങ്ങള്‍ ഒരുമിച്ചു പ്രഖ്യാപിച്ചുകൊണ്ട് 2016 ജൂലൈ മാസത്തില്‍ പോളണ്ടിലെ ക്രാക്കോയില്‍ അരങ്ങേറാന്‍പോകുന്ന യുവജനസംഗമത്തിലേയ്ക്ക് ലോകയുവതയെ
ഒരാത്മീയ തീര്‍ത്ഥാടനമായി പാപ്പാ ഫ്രാന്‍സിസ് നയിക്കുകയാണെന്ന് നവംബര്‍ 7-ാം തിയതി വ്യാഴാഴ്ച പുറത്തിറക്കിയ വത്തിക്കാന്‍റെ പ്രസ്താവന വ്യക്തമാക്കി. ബ്രസീലിലെ റിയോ നഗരത്തില്‍ തന്നെ കാണാനെത്തിയ അര്‍ജന്‍റീനയിലെ യുവജനങ്ങളോടു പാപ്പാ അഭ്യര്‍ത്ഥിച്ചത്, ‘സുവിശേഷത്തില്‍ ക്രിസ്തു നല്കുന്ന അഷ്ടഭാഗ്യങ്ങള്‍ വായിച്ചു പഠിക്കണമെന്നും, അത് ജീവിതത്തില്‍ അവരെ നയിക്കും,’ എന്നുമായിരുന്നു. യുവജനദിനാഘോഷങ്ങള്‍ക്ക് അഷ്ടഭാഗ്യങ്ങള്‍ നല്കാനുള്ള തീരുമാനത്തിന്‍രെ മുന്നോടിയായിരുന്നിരിക്കാം ഈ ഉപദേശമെന്ന് വത്തിക്കാന്‍റെ പ്രസ്താവന ചൂണ്ടിക്കാട്ടി.
Reported : nellikal, sedoc








All the contents on this site are copyrighted ©.