2013-11-07 20:03:00

ക്രൈസ്തവൈക്യത്തിന്‍റെ
വസന്തകാലം


7 നവംബര്‍ 2013, കൊറിയ
ക്രൈസ്തവൈക്യത്തിന്‍റെ വസന്തം വരിഞ്ഞുവെന്ന്, സഭകളുടെ ആഗോളകൂട്ടായ്മ World Coucil of Churches-ന്‍റെ ജനറല്‍ സെക്രട്ടറി, ഒലാവ് ഫിക്സേ പ്രസ്താവിച്ചു. ദക്ഷിണ കൊറിയിയിലെ ബുസ്സാനില്‍ സമ്മേളിച്ച പ്രസ്ഥാനത്തിന്‍റെ സംയുക്ത സമ്മേളനത്തില്‍ നവംബര്‍ 6-ാം തിയതി ബുധനാഴ്ച നടത്തിയ പ്രസ്താവനയിലാണ് ക്രൈസ്തവ സഭാകൂട്ടായ്മയുടെ തലവന്‍, ഫിക്സേ ഇങ്ങനെ പ്രസ്താവിച്ചത്. അതിരിട്ടുനില്ക്കുന്ന സഭകള്‍ ഒത്തുചേര്‍ന്ന് ലോക നീതിക്കും സമാധാനത്തിനും, അനുരജ്ഞനത്തിനുമായി പ്രവര്‍ത്തിക്കുന്ന ഇക്കാലഘട്ടം ക്രൈസ്തവികതയുടെ വസന്തമാണെന്ന് സമ്മേളനം സമ്മേളിച്ചു. മതപീഡനം, മതസ്വാതന്ത്ര്യം, ലിംഗവിവേചനം, ജീവന്‍റെയും പ്രകൃതിയുടെയും പരിരക്ഷണം, യുദ്ധത്തിന്‍റെയും അഭ്യന്തരകലാപത്തിന്‍റെയും അന്തരീക്ഷം എന്നിങ്ങനെ വൈവിദ്ധ്യമാര്‍ന്ന ഇന്നിന്‍റെ ലോകത്തെ സാമൂഹിക ചുറ്റുപാടില്‍ സഭകള്‍ കൂട്ടായി രംഗത്തിറങ്ങുന്ന അവസ്ഥ ക്രൈസ്തവൈക്യത്തിന്‍റെ ഏറെ പ്രത്യാശപകരുന്ന ക്രിസ്തുസാക്ഷൃമാണെന്ന് ഫിക്സേ അഭിപ്രായപ്പെട്ടു.

അനീതിയുടെയും അസമത്വത്തിന്‍റെയും അതിരുകള്‍ തട്ടിത്തകര്‍ക്കാനും, സഭാപ്രസ്ഥാനങ്ങളെ നവീകരിക്കാനും, നവമായ മാര്‍ഗ്ഗങ്ങളിലൂടെ സാധാരണ ജനങ്ങളിലേയ്ക്ക് സഭ എത്തിപ്പെടാനുമുള്ള തീക്ഷ്ണതയാണ് പത്രോസിന്‍റെ സ്ഥാനികനായി എത്തിയിരിക്കുന്ന പാപ്പാ ഫ്രാന്‍സിസില്‍ ലോകം കാണുന്നത്. പാപ്പായുടെ സ്നേഹസാന്നിദ്ധ്യവും പ്രബോധനങ്ങളും ജീവിതമാതൃകയും സഭൈക്യമേഖലയില്‍ നവോത്ഥാനത്തിന്‍റെ വസന്തം വിരിയിക്കുകയും ലോകത്തിന് പ്രത്യാശപകരുകയും ചെയ്യുന്നതാണെന്നും ഫിക്സേ തന്‍റെ പ്രസ്താവനയില്‍ വ്യക്തമാക്കി.
Reported : nellikal, sedoc








All the contents on this site are copyrighted ©.