2013-11-06 19:46:45

സ്നേഹസമര്‍പ്പണത്തിന്‍റെ
സുവര്‍ണ്ണവത്സരങ്ങള്‍


6 നവംബര്‍ 2013, ഖാര്‍ഗൂളി
ഭാരതത്തിലെ സന്ന്യസ്തരുടെ സ്നേഹസമര്‍പ്പണത്തിന്‍റെ അന്‍പതു സുവര്‍ണ്ണവത്സരങ്ങള്‍ അനുസ്മരിക്കുന്നു.
ഭാരതത്തിലെ സന്ന്യസ്തരുടെ കൂട്ടായ്മ the catholic religious of India CRI, സി.ആര്‍.ഐ.-യാണ് പ്രത്യാശയുള്ളതും, എന്നാല്‍ ധീരവുമായ എളിയ ശുശ്രൂഷയുടെ സുവര്‍ണ്ണജൂബിലി ആഘോഷിക്കുന്നതെന്ന്, സംഘടയുടെ സെക്രട്ടറി, ഫാദര്‍ ജോ മന്നത്ത് ഡല്‍ഹിയിലിറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.
ഭാരതത്തില്‍ സേവനമനുഷ്ഠിക്കുന്ന, സ്ത്രീകളുടെയും പുരുഷന്മാരുടേതുമായി 500-ല്‍ അധികം സന്ന്യാസസഭകള്‍ അംഗങ്ങളായുള്ള പ്രസ്ഥാനമാണ് ജൂബിലി ആഘോഷിക്കുന്ന സിആര്‍ഐ. നവംബര്‍ 6-മുതല്‍ 9-വരെ തിയിതികളില്‍ ഗൗഹാത്തിയില്‍ ഖാര്‍ഗൂളിയിലെ ഡോണ്‍ ബോസ്ക്കോ യൂണിവേഴിസിറ്റി ക്യാമ്പസിലാണ് സി.ആര്‍.ഐയുടെ ജൂബിലി സമ്മേളനം നടക്കുന്നത്.
പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിക്കുന്ന ‘പാവങ്ങളുടെ സഭ’യെന്ന സൂക്തത്തെ ആധാരമാക്കിയുള്ള വിലയിരുത്തിലിന്‍റെയും ഭാവിപദ്ധതികള്‍ ആസൂത്രണംചെയ്യുന്നതിന്‍റെയും പഠനശിബരമായിരിക്കുമെന്നും സുപ്പീരിയര്‍ ജനറല്‍മാരും, പ്രതിനിധികളുമായി 600-പേര്‍ സമ്മേളിക്കുന്ന ജൂബിലി പരിപാടികളുടെ സംക്ഷേപമെന്ന് ഫാദര്‍ ജോ മന്നത്ത് വ്യക്തമാക്കി.

സംഘടയുടെ പ്രസിഡന്‍റ് ഫാദര്‍ വി. എം. തോമസ് എസ്.ഡി.ബി.
ഗൗഹാത്തിയുടെ സലീഷ്യന്‍ പ്രൊവിഷ്യല്‍ ഫാദര്‍ തോമസ് വട്ടത്തറ,
റൈനാ പ്രസന്ന്, പൂനെ രൂപതയുടെ വനിതാപ്രസ്ഥാനത്തിന്‍റെ ഡയറക്ടര്‍,
ഫാദര്‍ ഹെന്‍റി ഡിസൂസ, എസ്.ജെ, സൗത്ത് ഏഷ്യന്‍ മുന്‍-പ്രസിഡന്‍റ്,
സ്വാമി അഗ്നിവേശ് ആഗോള ആര്യസമാജ് പ്രസ്ഥാനത്തിന്‍റെ പ്രസിഡന്‍റ്,
സിസ്റ്റര്‍ മേരി സുജിത, നോട്ടര്‍ഡാം സിസ്റ്റേഴ്സ്,
ദേവാശിഷ് ശര്‍മ്മ, ഡയറക്ടര്‍ ‘ദീപ്ശിക്ഷാ’ പ്രസ്ഥാനം തുടങ്ങയവര്‍
ഈ ത്രിദിന സമ്മേളനത്തിന് നേതൃത്വം നല്കുമെന്നും ഫാദര്‍ മന്നത്ത് പ്രസ്താവനയിലൂടെ അറിയിച്ചു.
Reported : nellikal, religious india








All the contents on this site are copyrighted ©.