2013-11-06 19:58:06

മനുഷ്യക്കടത്തിനെതിരെ
മെത്രാന്‍റെ ധാര്‍മ്മികരോഷം


6 നവംബര്‍ 2013, മെക്സിക്കോ
മനുഷ്യക്കടത്തിനെതിരെ മെക്സിക്കോയില്‍ മെത്രാന്‍ ശബ്ദമുയര്‍ത്തി. മെക്സോക്കിയിലെ കൊവാവീലാ തൂപതാദ്ധ്യക്ഷന്‍, വേരാ ലോപ്പെസാണ് രാജ്യത്ത് സംഘടിമായി നടക്കുന്ന ക്രൂരവും അധാര്‍മ്മികവുമായ മനുഷ്യക്കടത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ ധൈര്യപ്പെട്ടത്. തൊഴിലില്ലായ്മയും സാമ്പത്തിക പാരാധീനതകളുംമൂലം അമേരിക്കയിലേയ്ക്ക് കുടിയേറാന്‍ ശ്രമിക്കുന്ന സാധാരണക്കാരായ ജനങ്ങളാണ് അധികൃതരുടെയും കള്ളക്കടത്തുകാരുടെയും സംഘടിതാമായ കെണിയില്‍പ്പെടുന്നതെന്ന് ബിഷപ്പ് ലോപ്പെസ് വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

തീവണ്ടിയിലും ട്രക്കുകളിലും കണ്ടെയ്നറുകളിലുമായി അനധികൃതകുടുയേറ്റം നടത്തുന്നവരെ ചൂഷണംചെയ്ത്, അവരില്‍നിന്നും 3000 മുതല്‍ 5000-വരെ ഡോളര്‍ കൈക്കൂലിയും കോഴയും വാങ്ങിയുള്ള പാവങ്ങളുടെ ചൂഷണത്തിനും, അധാര്‍മ്മികവും അനധികൃതവുമായ കുടിയേറ്റ ശൈലിക്കെതിരെയാണ് നവംമ്പര്‍ 5-ാം തിയതി കൊവാവീലാ സംസ്ഥാന ഭരണകൂടത്തിന്‍റെ മുന്‍പാകെ ബിഷപ്പ് വേരാ ലോപ്പസ് പ്രതികരിച്ചത്.
കുടിയേറ്റക്കാരായ സ്ത്രീകളും കുട്ടികളും അടക്കുമുള്ള ജനങ്ങളെ ചൂഷണംചെയ്യന്ന സാമൂഹ്യ സംവിധാനങ്ങള്‍ക്കെതിരെ ഭരണാധികാരികളുടെ മുന്നില്‍ ബിഷപ്പ് ലോപ്പെസ് ശബ്ദമുയര്‍ത്തിയത്,
ചരിത്ര സംഭവമാണെന്ന് വാര്‍ത്താ ഏജെന്‍സികള്‍ സ്ഥിരീകരിച്ചു.

ഒരു കോടിയിലേറെ മെക്സിക്കന്‍ ജനതയാണ് അനധികൃതമായ മനുഷ്യക്കടത്തിന് അടുത്തകാലത്ത് ഇരകളായിട്ടുള്ളതെന്നും, അതില്‍ ധാരാളംപേര്‍ മനുഷ്യക്കടത്തിന്‍റെ കെണിയില്‍പ്പെട്ട് കൊല്ലപ്പെടുകയോ, ജീവിതത്തിന്‍റെ അധാര്‍മ്മികവും അപകടകരവുമായ അവസ്ഥകളി‍ല്‍ ചെന്നുപെട്ടിട്ടുണ്ടെന്നും ബിഷപ്പ് ലോപ്പസ് മാധ്യമങ്ങളെ അറിയിച്ചു.
Reported : nellikal, vatican radio








All the contents on this site are copyrighted ©.