2013-11-04 17:34:49

ക്രക്കോവിലെ ആഗോള യുവജനസംഗമം 2016 ജൂലൈ 25 മുതല്‍ ആഗസ്റ്റ്1 വരെ


04 നവംബര്‍ 2013, ക്രക്കോവ്
ക്രക്കോവിലെ ആഗോളയുവജന സംഗമം 2016 ജൂലൈ 25 മുതല്‍ ആഗസ്റ്റ്1 വരെ. ക്രക്കോവ് അതിരൂപതാധ്യക്ഷനായ കര്‍ദിനാള്‍ സ്റ്റാനിസ്ലാവ് ഡിസിവിസാണ് യുവജനസംഗമത്തിന്‍റെ തിയതി പ്രഖ്യാപിച്ചത്. ആഗോളയുവജനസംഗമത്തിനുള്ള മുന്നൊരുക്കമായി www.krakow2016.com എന്ന വെബ്സൈറ്റും ക്രക്കോവ് അതിരൂപത ആരംഭിച്ചിട്ടുണ്ട്.
2013 ജൂലൈ 23 മുതല്‍ 28വരെ ബ്രസീലിലെ റിയോ ദി ജനീറോയില്‍ നടന്ന ആഗോള യുവജനസംഗമത്തിന്‍റെ സമാപനത്തിലാണ് അടുത്ത യുവജനസംഗമവേദി പോളണ്ടിലെ ക്രക്കോവ് ആയിരിക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചത്.








All the contents on this site are copyrighted ©.