2013-10-31 18:46:06

‘പ്രത്യാശ’ ക്രിസ്തീയ ജീവിതത്തിന്‍റെ ചാലക ശക്തി: മാര്‍പാപ്പയുടെ വചന സമീക്ഷ


29 ഒക്ടോബര്‍ 2013, വത്തിക്കാന്‍
ക്രിസ്തീയ ജീവിതത്തിന്‍റെ ചാലകശക്തിയാണ് ‘പ്രത്യാശ’യെന്ന് മാര്‍പാപ്പ. ഒക്ടോബര്‍ 29ന് രാവിലെ സാന്താ മാര്‍ത്താ മന്ദിരത്തിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമധ്യേ നല്‍കിയ വചന സന്ദേശത്തിലാണ് ദൈവിക പുണ്യമായ പ്രത്യാശയെക്കുറിച്ച് മാര്‍പാപ്പ വിശദീകരിച്ചത്. എല്ലാം നന്നായി വരുമെന്ന ശുഭാപ്തി വിശ്വാസമോ, ക്രിയാത്മകമായ ജീവിത ദര്‍ശനമോ അല്ല പ്രത്യാശയെന്ന പുണ്യം. ദൈവപുത്രനായ ക്രിസ്തുവിന്‍റെ വരവിലാണ് ക്രൈസ്തവര്‍ പ്രത്യാശയര്‍പ്പിക്കുന്നത്. എളിമയാര്‍ന്ന പുണ്യമാണ് പ്രത്യാശ. കാരണം ജീവിതത്തില്‍ ഒളിഞ്ഞിരിക്കുന്ന ഈ പുണ്യം പുറമേ കാണുക എളുപ്പമല്ല. നമ്മുടെ ഉള്ളില്‍ പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനമാണത്. സാഹസികമായ പുണ്യമെന്നും പ്രത്യാശയെ വിശേഷിപ്പിക്കാം. കാരണം ക്രിസ്തുവിന്‍റെ ആഗമനത്തിനായുള്ള തീവ്രമായ കാത്തിരിപ്പാണത്. ജീവന്‍ പകരുന്ന പ്രത്യാശയെന്ന പുണ്യം ക്രിസ്തീയ ജീവിതത്തിന്‍റെ ചാലകശക്തിയാണെന്നും മാര്‍പാപ്പ വിശദീകരിച്ചു.









All the contents on this site are copyrighted ©.