2013-10-30 18:20:50

പൗരസ്ത്യ സഭാതലവന്മാര്‍
നവംബറില്‍ സമ്മേളിക്കും


30 ഒക്ടോബര്‍ 2013, വത്തിക്കാന്‍
പൗരസ്ത്യ സഭാതലവന്മാര്‍ നവംബര്‍ മാസത്തില്‍ വത്തിക്കാനില്‍ സമ്മേളിക്കുമെന്ന്, പൗരസ്ത്യസഭകളുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ ലിയനാര്‍ഡോ സാന്ദ്രി അറിയിച്ചു.
‘പൗരസ്ത്യസഭകള്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ ജൂബലിവര്‍ഷത്തില്‍’ എന്ന പ്രമേയവുമായിട്ടാണ് നവംമ്പര്‍ 19-മുതല്‍ 22-വരെ തിയതികളില്‍ പൗരസ്ത്യസഭാ തലവന്മാര്‍ വത്തിക്കാനില്‍ സമ്മേളിക്കുന്നതെന്ന്,
ഒക്ടോബര്‍ 29-ാം തിയതി ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലൂടെ കര്‍ദ്ദിനാള്‍ സാന്ദ്രി വെളിപ്പെടുത്തി.

പൗരസ്ത്യസഭകളുടെ നിജസ്ഥിതിയെക്കുറിച്ചും വികസന പദ്ധതികളെക്കുറിച്ചുമുള്ള അഭിപ്രായപ്രകടനങ്ങള്‍ക്ക് സഭാപിതാക്കന്മാര്‍ക്ക് അവസരം ലഭിച്ചതുപോലെ, പാപ്പാ ഫ്രാന്‍സിസുമായി സംവദിക്കാനും
സഭാപ്രവര്‍ത്തനങ്ങള്‍ പങ്കുവയ്ക്കാനുമുള്ള നല്ല അവസരമാണിതെന്നും സമ്മേളനത്തിന്‍റെ സംഘാടകന്‍, കര്‍ദ്ദിനാള്‍ സാന്ദ്രി പ്രസ്താവനയിലൂടെ വ്യക്തമാക്കി. 2009-ല്‍ പാപ്പാ ബനഡിക്ടിന്‍റെ സാന്നിദ്ധ്യത്തില്‍ സിനഡു ഹാളില്‍ നടന്ന സമ്മേളനത്തില്‍ പൗരസ്ത്യ സഭാതലവന്മാരുടെ സമ്മേളനം വത്തിക്കാനില്‍ ചേര്‍ന്നിട്ടുള്ളതാണ്.
Reported : nellikal, sedoc









All the contents on this site are copyrighted ©.