2013-10-29 16:54:39

ക്രൈസ്തവ സഭകളുടെ ആഗോളസമിതിയുടെ പൊതുസമ്മേളനം ദക്ഷിണ കൊറിയയില്‍


29 ഒക്ടോബര്‍ 2013, ബുസന്‍
ക്രൈസ്തവ സഭകളുടെ ആഗോളസമിതിയുടെ (WCC) പത്താം പൊതുസമ്മേളനം ദക്ഷിണ കൊറിയയിലെ ബുസനില്‍ ആരംഭിച്ചു, “ജീവ ദാതാവായ ദൈവമേ, ഞങ്ങളെ നീതിയിലേക്കും സമാധാനത്തിലേക്കും നയിക്കേണമേ” എന്ന പ്രമേയം ആസ്പദമാക്കി നടക്കുന്ന സമ്മേളനത്തില്‍ ഏകദേശം 350 ക്രിസ്തീയ വിഭാഗങ്ങളെ പ്രതിനിധീകരിച്ച് നാലായിരത്തോളം പേര്‍ പങ്കെടുക്കുന്നുണ്ട്. ഏഴുവര്‍ഷത്തിലൊരിക്കലാണ് ക്രൈസ്തവ സഭകളുടെ ആഗോളസമിതിയുടെ പൊതുസമ്മേളനം നടക്കുക. പരിശുദ്ധ സിംഹാസനം ഈ സമിതിയില്‍ സ്ഥിരാംഗമല്ലെങ്കിലും പൊതുസമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. സഭൈക്യ കാര്യങ്ങള്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ സെക്രട്ടറി ബിഷപ്പ് ബ്രയന്‍ ഫാരെലിന്‍റെ നേതൃത്വത്തില്‍ 20 അംഗ സംഘമാണ് സമ്മേളനത്തില്‍ പരിശുദ്ധ സിംഹാനത്തെ പ്രതിനിധീകരിക്കുന്നത്.








All the contents on this site are copyrighted ©.