2013-10-24 20:00:09

രോഗത്തോട് അലംഭാവംകാട്ടരുത്
ലോക പോളിയോദിനം


24 ഒക്ടോബര്‍ 2013, ജനീവ
പോളിയോ രോഗത്തോട് അലംഭാവം കാണിക്കാനാവില്ലെന്ന്, ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍, ഡോക്ടര്‍ മാര്‍ഗ്രറ്റ് ചാന്‍ പ്രസ്താവിച്ചു. ഒക്ടോബര്‍ 24-ാം തിയതി ഐക്യരാഷ്ട്ര സഭയുടെ ലോകാരോഗ്യ സംഘടന ആചരിക്കുന്ന പോളിയോദിനത്തോടനുബന്ധിച്ച് ഇറക്കിയ സന്ദേശത്തിലാണ് ഡോക്ടര്‍ ചാന്‍ ഇങ്ങനെ അഭ്യര്‍ത്ഥിച്ചത്.

അഞ്ചു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് ആഗോള തലത്തില്‍ തുള്ളിമരുന്നു ലഭ്യമാക്കിക്കൊണ്ട് പോളിയോ രോഗാണുക്കളെ നിയന്ത്രിക്കാനും ചില രാജ്യങ്ങളില്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുവാനും സാധിച്ചിട്ടുണ്ടെങ്കിലും, രോഗപ്രതിരാധ കാര്യത്തില്‍ നിഷ്ഠ കാണിക്കണമെന്ന് ചാന്‍ ചൂണ്ടിക്കാട്ടി.
പകര്‍ന്നുപിടിക്കുന്ന പോളിയോ രോഗാണുവിനോടും രോഗത്തോടുതന്നെയും അലംഭാവംകാണിക്കാതെ സര്‍ക്കാരുകളും, സന്നദ്ധസംഘടനകളും, സാമൂഹ്യ പ്രസ്ഥാനങ്ങളും കുഞ്ഞുങ്ങളെ വീഴ്ത്തുന്ന ഈ രോഗത്തോടുള്ള പോരാട്ടം ആഗോളതലത്തില്‍ തുടരണമെന്ന് ലോകാരോഗ്യ സംഘടയുടെ World Health Organization ജനീവ ആസ്ഥാനത്തുനിന്നും ഇറക്കിയ സന്ദേശത്തില്‍ ഡോക്ടര്‍ ചാന്‍ അഭ്യര്‍ത്ഥിച്ചു.
Reported : nellikal, sedoc








All the contents on this site are copyrighted ©.